കൊല്‍ക്കത്ത: ദേശീയ പാതയോരത്ത് കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ലടഗുരി വനപ്രദേശത്തായിരുന്നു സംഭവം.
എന്‍എച്ച് 31 ലൂടെയുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായാണ് വഴിയരികില്‍ സാദിക് റഹ്മാന്‍(40) കാട്ടാനയെ കാണുന്നത്. ആ ദൃശ്യം പകര്‍ത്താന്‍ അദ്ദേഹം കാറില്‍ നിന്നിറങ്ങുകയും കൊല്ലപ്പെടുകയുമായിരുന്നു. ജല്‍പായ്ഗുരി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് സാദിഖ്.
ആന റോഡ് മുറിച്ചു കടക്കുന്നതിനാല്‍ വാഹനങ്ങളെല്ലാം റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കാറില്‍ നിന്നിറങ്ങി ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ആനയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ സാദിക് കൊല്ലപ്പെട്ടത്. ആനയുടെ ചവിട്ടേറ്റ് തത്ക്ഷണം തന്നെ സാദിക്ക് മരിക്കുകയായിരുന്നു.
















