പാലക്കാട്:ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ എസ്എന്‍ഡിപി യോഗം പാലക്കാട് യൂണിയന് പ്രവര്‍ത്തക കണ്വന്ഷന് പ്രതിഷേധിച്ചു.യൂണിയന് സെക്രട്ടറി കെ.ആര്.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
ശിവഗിരി ഗുരുദേവ പ്രതിഷ്ഠ കനകജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 14 ന് ജില്ലയില്‍ എത്തുന്ന ദിവ്യജ്യോതി പ്രയാണ യാത്രയ്ക്ക് സ്വീകരണം നല്കാന് സ്വാഗത സംഘം രൂപീകരിച്ചു.യൂണിയന് പ്രസിഡന്റ് ആര്.ഭാസ്കരന് അധ്യക്ഷത വഹിച്ചു.യു.പ്രഭാകരന് ഡയറക്ടര്‍മാരായ രഘു,ബി.വിശ്വനാഥന് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ആര്.ഭാസ്കരന് (ചെയര്മാന്), രഘു (വൈസ് ചെയര്മാന്),യു.പ്രഭാകരന് (ജനറല്‍ കണ്‍വീനര്‍),ബി.വിശ്വനാഥന്,ടി.സ്വാമിനാഥന് (കണ്‍വീനര്‍),ജി.രവീന്ദ്രന്, കെ.അനന്തകുമാര്‍, ഡോ.എന്‍.ശുദ്ധോധനന്‍, രവിഎലപ്പുള്ളി,ആര്.പ്രകാശന്,വി.ജയപ്രകാശ്,എം.അനന്തകൃഷ്ണന്(ജോ.കണ്‍വീനര്‍മാര്‍)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: