ചെന്നൈ: വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തം. വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഹോസ്റ്റല്‍ കത്തിക്കുകയും കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഹൈദരാബാദ് സ്വദേശിനി ദുവ്വുരു രാഗ മോണിക്ക റെഡ്ഡിയാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്നും മോണിക്കയെ പുറത്താക്കിയിരുന്നു. പിന്നാലെയുള്ള മാനസികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹപാഠികള്‍ ആരോപിക്കുന്നു.
അര്‍ധരാത്രിയിലും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ ക്യാമ്പസിനുള്ളിൽ തങ്ങിയിരുന്നു. 200ലേറെ പോലീസുകാര്‍ സർവ്വകലാശാലയിൽ സുരക്ഷയ്‌ക്കായി എത്തിയിട്ടുണ്ട്.
















