മഞ്ചേരി: കരുവാരക്കുണ്ട് എസ്ഐയെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്ശ്രമിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
കുന്ദമംഗലം മടവൂര്‍ പടനിലം ആരമ്പ്രം സ്വദേശികളായ ചെട്ടിയാല്കണ്ടിയില് മുജീബ് (36), കരിപ്പൂര്‍ വീട്ടില്‍ റിയാസ് (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എ.ബദറുദ്ദീന്‍ തള്ളിയത്.
നവംബര്‍ രണ്ടിന് അര്‍ദ്ധരാത്രി കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി പാലത്തിലാണ് സംഭവം. 1,19,38,000 രൂപയുടെ അനധികൃത ഇന്ത്യന്‍ കറന്‍സിയുമായി വന്ന കെഎല്‍ 11 എആര്‍ 2100 വാഹനം പരിശോധിക്കുന്നതിനായി കൈകാട്ടി നിര്‍ത്താനാവശ്യപ്പെട്ടപ്പോള്‍, പരിശോധന തടയുന്നതിനു വേണ്ടിയാണ് ഈ വാഹനത്തിലെത്തിയ പ്രതികള്‍ എസ്ഐയെ മര്‍ദ്ദിച്ചത്.
പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തതിനും പ്രതികള്‍ക്കെതിരെ കേസുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ നവംബര്‍ രണ്ടിന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: