കല്ലടിക്കോട്: വാഹന അപകടത്തില്‍ മരിച്ച ബിജെപി കോങ്ങാട് മണ്ഡലം കമ്മിറ്റി അംഗം ബി.കെ ഹരികുമാറിന് പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി.
മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്നും ഇന്നലെ രാവിലെ 9 മണിയോടെ വിലാപയാത്രയായി പുറപ്പെട്ട് കല്ലടിക്കോട് ചൂരക്കോട് ഹരികുമാറിന്റെ വസതിയില്‍ എത്തി. മണിക്കൂറുകള്‍ നീണ്ട പൊതുദര്‍ശത്തില്‍ സമൂഹത്തിന്റെ നാന തുറകളില്‍പ്പെട്ട പ്രമുഖര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രന്, എന്‍.ശിവരാജന്, കൃഷ്ണകുമാര്‍, അഡ്വ:കൃഷ്ണദാസ്, സുകുമാരന്‍ മാസ്റ്റര്‍, രവി അടിയത്ത്, രാജു കാട്ടുമറ്റം, സാബു നന്ദകുമാര്‍, രാജീവ്, സുലൈമാന്‍ ഗഫാര്‍, ചന്ദ്രകുമാര്‍, ശിവദാസന്‍, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നേതാക്കളായ പാലക്കാട് വിഭാഗ് ജില്ല സംഘചാലക് എന്‍.കെ സോമസുന്ദരന്‍, മഹേഷ് വിഷ്ണു, ടി.പി.രാജന്, കൃഷ്ണദാസ്, അപ്പുക്കുട്ടന്, ഹരിദാസ്, കണ്ണന്, ബിഎംഎസ് നേതാക്കളായ സോമന്, രാജേഷ,് രാധകൃഷ്ണന് തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: