വരന്തരപ്പിള്ളി: വെട്ടിങ്ങപ്പാടം – കാരികുളം കടവ് റോഡില്‍ തെരുവ് വിളക്കുകള്‍ നശിപ്പിക്കുന്നതായി പരാതി. തേക്ക് തോട്ടത്തിനുള്ളിലൂടെ പോകുന്ന റോഡിലാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം മൂലം പ്രദേശവാസികള്‍ ദുരിതത്തിലാവുന്നത്. രാത്രികാലങ്ങളില്‍ കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും ശല്യമുള്ള റോഡിലെ പതിനഞ്ചിലേറെ പോസ്റ്റുകളിലെ വിളക്കുകളാണ് കത്താതായത്. ഇലക്ട്രിക് പോസ്റ്റുകളിലെ ഫ്യൂസ് നശിപ്പിക്കുന്നതാണ് പ്രശ്നത്തിന് കാരണം. പലതവണ നാട്ടുകാര്‍ ഇടപ്പെട്ട് ഫ്യൂസ് മാറ്റിവെച്ചെങ്കിലും സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പോലീസില്‍ പരാതി നല്കി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തിനൊടുവില്‍ ഒരു വര്‍ഷം മുന്‍പാണ് റോഡില്‍ വഴിവിളക്ക് തെളിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: