ഗുരുവായൂര്‍: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയ്ക്കിടെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. ഗുരുവായൂര്‍ കിഴക്കേ നട മുനിസിപ്പല്‍ ബസ് സ്റ്റാന്റ് പരിസരത്തുള്ള ഒരു ബാറില്‍ നിന്നും രണ്ട് ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നുമാണ് പഴകി ദുര്‍ഗന്ധം വമിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മുന്‍സിപ്പല്‍ ആരോഗ്യ വിഭാഗം മേധാവി എം.എം.ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ആരോഗ്യ വിഭാഗം മഹസ്സര്‍ തയ്യാറാക്കി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ഈ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: