കൊല്ലങ്കോട്:മുതലമട പഞ്ചായത്തിലെ അഞ്ചനംചിറ ആനമട പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിയെ ഓഫീസില്‍ തടഞ്ഞുവെച്ചു.
മീങ്കര കുടിവെളളം പദ്ധതി പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിച്ച് എഴുപത്തിയഞ്ചോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കേണ്ടതിനു പകരം കുഴല്‍ക്കിണര്‍ സ്ഥാപിച്ച് ഒരു വിഭാഗം ആളുകള്‍ക്ക് മാത്രമായി വെള്ളം നല്‍കിയതിനെതിരെ പ്രതിഷേധവും നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടികള്‍ എടുക്കാമെന്ന ഉറപ്പില്‍ നാട്ടുകാര്‍ പിരിഞ്ഞു പോയത്.അരവിന്ദാക്ഷന് മുരുകന് മധു അഷറഫ് ,ഹക്കീം പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: