Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പ്ലീസ്… ഇങ്ങനെ കളിക്കരുതേ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2017, 02:30 am IST
in Sports

കൊച്ചി: ഐഎസ്എല്‍ നാലാം പതിപ്പിന്റെ ഉദ്ഘാടനമൊക്കെ ഗംഭീരമായി. പക്ഷേ, കളി ശരാശരിക്കും താഴെ മാത്രം. സ്റ്റേഡിയം മഞ്ഞക്കടലാക്കിയ അരലക്ഷത്തിലേറെ വരുന്ന (ഔദ്യോഗിക കണക്ക് പ്രകാരം 37,462) ആരാധകരെ നിരാശരാക്കി ആതിഥേയര്‍. സ്‌കൂള്‍ കുട്ടികള്‍ വരെ ഇതിനേക്കാള്‍ മികച്ച രീതിയില്‍ പന്തുതട്ടുമെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ കേമന്മാര്‍ ഓര്‍ത്തില്ലെന്നു തോന്നു. ചരിത്രത്തിലാദ്യമായി സ്റ്റേഡിയം സ്വന്തം ടീമിനെ കൂവി വിളിച്ചു.

സൂപ്പര്‍ താരം ബെര്‍ബറ്റോവ് നിരാശപ്പെടുത്തി. 2016 മെയ് മാസത്തിനുശേഷം ആദ്യമായി കളത്തിലിറങ്ങിയ ഇദ്ദേഹം തീര്‍ത്തും പരാജയപ്പെട്ടു. ഒരു നല്ല നീക്കം നടത്താനോ ഷോട്ട് പായിക്കാനോ കഴിയാത്ത താരത്തിന്റെ അവസ്ഥ കണ്ട് ക്ഷമ നശിച്ചാണ് ആരാധകര്‍ കൂവി വിളിച്ചത്. ഇയാന്‍ ഹ്യൂമും നിരാശപ്പെടുത്തി. ബെര്‍ബറ്റോവിനേക്കാള്‍ ഭേദമായിരുന്നെങ്കിലും കഴിഞ്ഞ സീസണുകളില്‍ കണ്ടതിന്റെ നിഴല്‍ മാത്രം.

മധ്യനിരയില്‍ ഘാന കൗമാര താരം കറേജ് പെകൂസണ്‍ മാത്രമാണ് മികച്ച കളി കാഴ്ചവച്ചത്. പിന്നിലേക്കിറങ്ങി പന്ത് പിടിച്ചെടുക്കാനും വലതുവിങ്ങിലൂടെ കുതിച്ചു കയറാനും പെകൂസണിന് കഴിഞ്ഞു. എന്നാല്‍, ഒപ്പമുള്ള അരാത്ത ഇസുമി, വിനീത് എന്നിവര്‍ക്ക് പിന്തുണ നല്‍കാനായില്ല. രണ്ടാം പകുതില്‍ ഹ്യൂമിന് പകരം സിഫ്‌നോസിനെ കളത്തിലെത്തിച്ച ശേഷം മാത്രമാണ് ആതിഥേയര്‍ അല്‍പ്പമെങ്കിലും മെച്ചപ്പെട്ടത്.

”കൊച്ചിയിലെ സ്‌റ്റേഡിയം ബ്ലാസ്‌റ്റേഴ്‌സിനായി ആര്‍ത്തുവിളിക്കുന്ന കാണികളാല്‍ നിറയും. അവരെ നിശ്ശബ്ദരാക്കുകയാണു ഞങ്ങളുടെ ദൗത്യം” എന്ന എടികെ പരിശീലകന്‍ ടെഡ്ഡി ഷെറിങ്ഹാമിന്റെ മത്സലത്തലേന്നത്തെ പ്രഖ്യാപനം കളത്തില്‍ നടപ്പാക്കുന്നതില്‍ താരങ്ങള്‍ വിജയിച്ചു. ബെര്‍ബറ്റോവിനെയും ഹ്യൂമിനെയും അനങ്ങാന്‍ വിടാതെ പൂട്ടിയിടാനും എടികെ പ്രതിരോധം പരിശ്രമിച്ചില്ല. അപൂര്‍വം ചില നിമിഷങ്ങളൊഴിച്ചാല്‍ പന്ത് കൈവശം വയ്‌ക്കുന്നതിലും അപകടകരമായ നീക്കങ്ങള്‍ നടത്തുന്നതിലും സന്ദര്‍ശകര്‍ ആധിപത്യം പുലര്‍ത്തി. റോബി കീനിന്റെ അഭാവം ഉണ്ടായിട്ടുപോലും ആതിഥേയരെ വിറപ്പിക്കാന്‍ എടികെയ്‌ക്കായി.

ഇതിനു വേണ്ടിയാണോ വന്‍ തുക മുടക്കി പ്രായം പിന്നിട്ട വിദേശ താരങ്ങളെ ടീമിലെടുത്തതെന്ന ചോദ്യവും മത്സരശേഷം ആരാധകരില്‍ നിന്നുണ്ടായി. ഇങ്ങനെയാണോ കണക്ക്ഇന്നലെ 38,000ല്‍ താഴെ ആളുകള്‍ മാത്രമാണ് കളി കണ്ടതെന്നായിരുന്നു ഔദ്യോഗിക കണക്ക്. കൃത്യമായി പറഞ്ഞാല്‍ 37,462 പേര്‍. എന്നാല്‍, ഇതൊന്നുമല്ല അവിടെ കണ്ടത്. അരലക്ഷത്തിലധികം പേരെങ്കിലുമുണ്ടായിരുന്നു. കാണികളുടെ എണ്ണം 40,000ത്തിനുള്ളില്‍ ഒതുക്കണമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മത്സരം തുടങ്ങും മുന്‍പ് വ്യക്തമാക്കിയത്. അതാണ് അധികൃതരുടെ കള്ളക്കണക്കിനു പിന്നിലെന്നാണ് വിവരം.

മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ഹ്യൂമിന്റെയും ടെഡ്ഡിയും വാക്കുകള്‍ മതി കള്ളക്കണക്കിലെ കള്ളി വെളിവാക്കാന്‍ ”38,000 പേരോ, അതൊന്നുമല്ല, ഏറ്റവും കുറഞ്ഞത് 50,000 പേരെങ്കിലും സ്‌റ്റേഡിയത്തിലുണ്ടെന്നായിരുന്നു”- ഹ്യൂമും ടെഡ്ഡിയും പറഞ്ഞു.

ടിക്കറ്റ് വില്‍പ്പനയില്‍ തുടങ്ങി സൗജന്യ ടിക്കറ്റുകളുടെ വിതരണത്തില്‍ വരെ ആക്ഷേപങ്ങള്‍ മാത്രമാണ് കേട്ടത്. ഓണ്‍ലൈന്‍ ടിക്കറ്റുമായി സ്റ്റേഡിയത്തിലെത്തിയവര്‍ ടിക്കറ്റ് മാറ്റി വാങ്ങാനാകാതെ വട്ടംകറങ്ങുന്നതിനും സ്റ്റേഡിയ പരിസരം സാക്ഷിയായി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരങ്ങള്‍ ത്രിശങ്കുവിലായി. പണം മാത്രം മതി, എന്ത് ആരാധകര്‍? എന്ത് കളി? എന്ന സമീപനമായിരുന്നു അധികൃതര്‍ക്ക്. തിരിച്ചടികളില്‍ പോലും ടീമിനൊപ്പം നില്‍ക്കുന്നവരോടാണ് ഈ ചെയ്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പില്‍ ഇത്തവണ ഫ്രഞ്ച് മുത്തം?

Kerala

വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: പോലീസ്

Thiruvananthapuram

അന്ന് വാണിജ്യവാഹിനി; ഇന്ന് മാലിന്യവാഹിനി! വിസ്മൃതിയിലാവുന്ന അനന്ത വിക്ടോറിയ മാര്‍ത്താണ്ഡവര്‍മ്മ കനാല്‍

India

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുമ്പ് മനീഷ് തിവാരി പാർട്ടി വിടാൻ ഒരുങ്ങുന്നു? കോൺഗ്രസിന് കനത്ത തിരിച്ചടി !

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.