Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഏകീകൃത സിവില്‍ കോഡില്‍ തെരഞ്ഞടുപ്പാകാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2017, 02:45 am IST
in Vicharam

ഇന്ത്യ സ്വതന്ത്രമായതോടെ ഡോ.ബി.ആര്‍. അംബേദ്കറുടെ നേതൃത്വത്തിലാണ് ഭരണഘടനയ്‌ക്ക് രൂപംകൊടുത്തത്. അതിനു മുന്‍പുതന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് പ്രത്യേകമായി മുല്ലാ ആക്ട് (മുസ്ലിംവ്യക്തി നിയമം) അനുവദിച്ചുകൊടുത്തതിനാല്‍ പുതിയ ഭരണഘടനയിലും ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ എതിര്‍പ്പുകള്‍ മൂലം മുസ്ലിം സമുദായത്തിന് പ്രത്യേക അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കേണ്ടിവന്നു. എന്നാല്‍ പുതിയ ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് ഉചിത സമയത്ത് നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന വ്യവസ്ഥ 44-ാം ആക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു സര്‍ക്കാരും ഏകീകൃത സിവില്‍ കോഡ് നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല.

ലിംഗ, വര്‍ഗ്ഗ, ജാതി, മത ദേശവ്യത്യാസമില്ലാതെ ജീവിക്കുവാനുള്ള അവകാശമാണ് ഏകീകൃത സിവില്‍ കോഡ് നല്‍കുന്നതെങ്കിലും മുസ്ലിങ്ങള്‍ക്കത് ബാധകമാക്കാന്‍ പറ്റില്ലെന്ന തീട്ടൂരമാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡ് സ്വീകരിച്ചുവരുന്നത്. അവരുടെ അനുവാദമില്ലാതെ കേന്ദ്രസര്‍ക്കാരിന് ഒരു നടപടിപോലും എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണിന്നുള്ളത്. ചേര കടിച്ചാലും അത്താഴം മുടങ്ങും എന്ന സ്ഥിതി.

ഓട്ടോമന്‍ തുര്‍ക്കിയുടെ ഭരണകാലത്ത് മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ തീരാത്ത ലഹളകളും ആക്രമണങ്ങളും ഒതുക്കിത്തീര്‍ക്കാനായി കൊണ്ടുവന്ന നിയമമാണ് ലോകത്ത് ആദ്യമായി വ്യക്തി നിയമങ്ങള്‍ ഓരോ മതത്തിനും അനുവദിച്ചുകൊടുത്തത്. ഇതുവഴിയാണ് അവര്‍ക്ക് സ്വന്തമായി നിയമങ്ങള്‍ ബാധകമാക്കാനായത്. ഇന്നും അതില്‍ മുസ്ലിം വ്യക്തിനിയമത്തിനാണ് മുഖ്യ പങ്കുള്ളത്. അതനുസരിച്ച് മുസ്ലിം സമുദായങ്ങളുടെ സംഘനിയമങ്ങള്‍ തീരുമാനിക്കുന്നത് മുസ്ലിംസമുദായമാണ്. പക്ഷേ ഇന്നേവരെ യാഥാസ്ഥിതികരും സ്ത്രീവിരുദ്ധരും സ്വാര്‍ത്ഥതാല്‍പ്പര്യക്കാരുമായ ന്യൂനപക്ഷമാണ് മുസ്ലിം വ്യക്തി നിയമങ്ങളുടെ വക്താക്കളായി വിലസുന്നത്. അവര്‍ ഏകീകൃതസിവില്‍ കോഡിനെ എതിര്‍ക്കുന്നത് മുസ്ലിം അധഃസ്ഥിതരുടേയും സ്ത്രീകളുടേയും മേല്‍ അധീശത്വവും അജ്ഞതയും നിലനിര്‍ത്താനാണ്.

മനുഷ്യരെല്ലാം ലിംഗ, വര്‍ഗ്ഗ, ജാതി, മത, ദേശ വ്യത്യാസമില്ലാതെ തുല്യരാണെന്നും ,എല്ലാവര്‍ക്കും തുല്യാവകാശമാണ് വേണ്ടതെന്നും ആത്മാര്‍ത്ഥമായും ധാര്‍മ്മികമായും സാംസ്‌കാരികമായും വിശ്വസിക്കുന്ന എല്ലാ പുരോഗമന മുസ്ലിങ്ങളും ഈ അനീതിയും അസമത്വവും ഇസ്ലാമിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നില്ല. ഇസ്ലാമാണ് ആദ്യമായി സ്ത്രീകള്‍ക്ക് സ്വത്തവകാശം പുരുഷന്റെ പകുതിയെങ്കിലും കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഈ പുരോഗമന ചിന്തയ്‌ക്ക് തുടക്കം കുറിച്ച ഇസ്ലാമിന്റെ അനുയായികള്‍ മാറിയ സാഹചര്യത്തില്‍, ജനാധിപത്യത്തിന്റേയും സോഷ്യലിസത്തിന്റേയും കാലഘട്ടത്തില്‍ ഇസ്ലാം തുടങ്ങിവച്ച വിപ്ലവം പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതുവഴി നിഷേധിക്കപ്പെട്ട ജനാധിപത്യാവകാശങ്ങള്‍ മുസ്ലിം സ്ത്രീകള്‍ക്ക് ലഭ്യമാക്കാന്‍ പരിശ്രമിക്കേണ്ടതുണ്ട്. അതിനാല്‍ ഏകീകൃത സിവില്‍ നിയമത്തില്‍ നിയമഭേദഗതി അത്യാവശ്യമാണ്. ഇതംഗീകരിക്കാന്‍ പറ്റാത്ത യാഥാസ്ഥിതിക മുസ്ലിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ സ്വന്തം വ്യക്തിനിയമം (ക്രിമിനല്‍ ഉള്‍പ്പെടെ) തെരഞ്ഞെടുക്കാനുള്ള അവകാശം ഉറപ്പുവരുത്തി ആശങ്ക പൂര്‍ണമായും പരിഹരിക്കാവുന്നതുമാണ്. സംഘ നിയമം പോയി വ്യക്തി നിയമമാകുന്നതോടെ യാഥാസ്ഥിതിക വര്‍ഗ്ഗത്തിന്റെ മുനയൊടിക്കാനാകും.

ബഹുഭാര്യാത്വം സ്വീകരിക്കുന്നവരുടെ ഭാര്യമാരിലൊരാളാകാന്‍ ഇന്നിവിടെ ഒരു പെണ്ണും ആഗ്രഹിക്കുകയില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചാല്‍ സ്ത്രീകളിലാരും ബഹുഭാര്യാത്വ നിയമം നിലനിര്‍ത്താനാഗ്രഹിക്കുകയില്ല. സ്വത്തവകാശത്തില്‍ പുരുഷന് തുല്യം അവകാശം കിട്ടുമെന്നാകുമ്പോള്‍ ഏകീകൃത സിവില്‍ കോഡ് മാത്രമേ അവര്‍ക്ക് സ്വീകാര്യമായി തോന്നുകയുള്ളൂ. മുസ്ലിം വ്യക്തിനിയമം തെരഞ്ഞെടുക്കാനുള്ള അവകാശംകൊടുക്കുകയാണെങ്കില്‍, ക്രിമിനല്‍ ശിക്ഷകൂടി അതായത് ശിരച്ഛേദം, എറിഞ്ഞുകൊല്ലല്‍, കരഛേദം തുടങ്ങിയ ശിക്ഷയില്‍നിന്ന് ഒഴിവായി കിട്ടുമെന്ന് കരുതി പലരും മുസ്ലിം വ്യക്തിനിയമത്തിനെതിരെ വോട്ട് ചെയ്യും.

മുസ്ലിം സമുദായത്തില്‍ പരിഷ്‌കരണം ആവശ്യമായി വരുമ്പോള്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ യാഥാസ്ഥിതികമായ അഭിപ്രായം ആരാഞ്ഞാണ് സുപ്രീംകോടതി പോലും തീരുമാനമെടുക്കാറുള്ളത്. തികച്ചും യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള സംഘടനയാണത്. ആ സംഘടനയ്‌ക്ക് പകരമായി പുരോഗമന വീക്ഷണമുള്ള മുസ്ലിങ്ങള്‍ സംഘടിപ്പിച്ച് ഇക്കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ ആനക്കയത്ത് ചേര്‍ന്ന യോഗം ‘മുസ്ലിം വ്യക്തി നിയമബോര്‍ഡ്’ (സെക്യുലര്‍) എന്ന സംഘടനക്ക് രൂപംകൊടുക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്.

മുസ്ലിം സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുക, സ്ത്രീ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെയുള്ള നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ ആവശ്യമായ ബഹുവിധ പരിപാടികള്‍ നടത്തുക; ലിംഗ-ജാതി-മത-ദേശഭേദങ്ങള്‍ ഒഴിവാക്കി മനുഷ്യരെല്ലാം തുല്യരായ സൃഷ്ടികളാണെന്ന് കരുതി എല്ലാ മേഖലകളിലുമുള്ള ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

Kerala

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

പുതിയ വാര്‍ത്തകള്‍

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.