തിരുവനന്തപുരം: കേരളത്തിലെ കുട്ടികള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളുമായി സംസ്ഥാന ബാലാവകാശ സംരക്ഷണകമ്മീഷന്‍.
2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത്2,093 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ പ്രതികളായ 2,491 പേരില്‍ 1,666 പേരെ കുട്ടികള്‍ക്ക് അടുത്തറിയാം.2013 ല്‍ 1,002കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2016 ല്‍ എണ്ണം ഇരട്ടിയിലേറെയായി.
2016 ലെ കണക്കു പ്രകാരം പ്രത്യേക കോടതികളിലെ പോക്‌സോകേസുകള്‍ 4,275 . ഇതില്‍ തീര്‍പ്പാക്കിയത് 620 എണ്ണം. അതില്‍ തന്നെ വെറും 73 കേസുകളില്‍ മാത്രമേ ശിക്ഷിച്ചിട്ടുള്ളൂ. 484 കേസുകളിലെ പ്രതികളെ വെറുതെ വിട്ടു.
ഒത്തുതീര്‍പ്പായ കേസുകളുടെ എണ്ണം 58 ഉം നഷ്ടപരിഹാരം അനുവദിക്കപ്പെട്ടവ 23 ഉം ആണ്. ബാക്കി കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുന്നു. ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി പറഞ്ഞു.
















