കൊച്ചി: സന്ദേശ് ജിങ്കൻ ഇനി ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ പദവിയിൽ. കേരളത്തിനു വേണ്ടി ഏറ്റവും കൂടുതല്‍ തവണ ജേഴ്സി അണിഞ്ഞ താരമാണ് ജിങ്കന്‍. വെസ് ബ്രൗണ്‍, ബെര്‍ബറ്റോവ് എന്നിവര്‍ ക്യാപ്റ്റനാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത് എങ്കിലും ടീം മാനേജ്മെന്റ് ജിങ്കനെ ക്യാപ്റ്റനാക്കുകയായിരുന്നു.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് ഇനി ജിങ്കന്റെ തോളില്‍. ഐ എസ് എല്‍ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് ഡിഫന്‍സിന്റെ നെടുംതൂണായിരുന്ന ജിങ്കന് അര്‍ഹിച്ച അംഗീകാരമാണ് ക്യാപ്റ്റന്‍സിയിലൂടെ കിട്ടിയിരിക്കുന്നത്.
കേരളത്തിനു വേണ്ടി 41 മത്സരങ്ങളിലാണ് ജിങ്കന്‍ ഇതുവരെ ബൂട്ടു കെട്ടിയിട്ടുള്ളത്, മെഹ്താബ് ഹുസൈനാണ് ജിങ്കന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചത്. 2020 വരെയാണ് ഇപ്പോള്‍ ജിങ്കന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്യാമ്പിൽ നിന്ന് ജിങ്കന്‍ തിരിച്ച് കൊച്ചിയിലെത്തിയത്.
Yellow is our identity, the fans are our voice and @SandeshJhingan is our leader.
Meet the new captain of the heroes.#KeralaBlasters #IniKaliMaarum #NammudeSwantham #KBFC #HeroesWearYellow #YellowTakesOver pic.twitter.com/3wkSG8lZot— Kerala Blasters FC (@KeralaBlasters) November 16, 2017
















