Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റഷ്യയുടെ സങ്കടം; അസൂറികളുമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 10:08 pm IST
inSports

ഇറ്റലിയെ മറികടന്ന് ലോകകപ്പ് യോഗ്യത നേടിയ സ്വീഡിഷ് താരങ്ങളുടെ ആഹ്ലാദം

മിലാന്‍: പ്രതിരോധ ഫുട്‌ബോളിന്റെ ചക്രവര്‍ത്തിമാര്‍… ഗോളടിച്ചില്ലെങ്കിലും ഗോളടിപ്പിക്കാതെ എതിരാളികളെ വട്ടംകറക്കുന്നവര്‍… നാലു തവണ ഫുട്‌ബോളിലെ ലോക കിരീടം ചൂടിയ ഇറ്റലിയെ വിശേഷിപ്പിക്കാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ട.

2018 റഷ്യന്‍ ലോകകപ്പില്‍ പക്ഷേ, ഈ വിശേഷണങ്ങള്‍ക്ക് ഇടമില്ല. ചരിത്രത്തില്‍ മൂന്നാം തവണ ഇറ്റലിയില്ലാത്ത ലോകകപ്പിന് അരങ്ങൊരുങ്ങുന്നു. പ്ലേ ഓഫില്‍ സ്വീഡനു മുന്നില്‍ മുട്ടുമടക്കി അസൂറികള്‍ക്ക് മടക്കം.

ലയണല്‍ മെസ്സിമാരും ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊമാരും നിറയുന്ന കാലത്ത് ഗോളടിപ്പിക്കാത്തവരെ ആര്‍ക്കും വേണ്ടെങ്കിലും കളത്തില്‍ പ്രതിരോധ തന്ത്രങ്ങളുടെ വേറിട്ട, മാന്യമായ വഴി തുറക്കുന്ന ഇറ്റാലിയന്‍ സൗന്ദര്യമില്ലാതെ എങ്ങനെ റഷ്യന്‍ ലോകകപ്പ് പൂര്‍ണമാകും. ആക്രമണ ഫുട്‌ബോളിന്റെ ചന്തമുള്ള ഹോളണ്ടിനും ലാറ്റിനമേരിക്കയുടെ പൂര്‍ണതയുള്ള ചിലിക്കും പുറമെ മറ്റൊരു നഷ്ടം കൂടി…

സ്വീഡനെതിരായ പ്ലേ ഓഫിലെ തോല്‍വിയാണ് ഇറ്റലിയുടെ വഴിയടച്ചത്. രണ്ടാം പാദം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ന്റെ വിജയം സ്വീഡന് റഷ്യന്‍ ടിക്കറ്റ് സമ്മാനിച്ചു. അങ്ങനെ 60 വര്‍ഷത്തിനു ശേഷം ആദ്യമായി ഇറ്റലി പുറത്ത്. 1958ലെ സ്വീഡന്‍ ലോകകപ്പാണ് അസൂറികളില്ലാതെ കളിച്ച അവസാനത്തേത്ത്. ഇത്തവണ സ്വീഡന്‍ വഴിമുടക്കിയെന്നത് യാദൃശ്ചികം. 2006ന് ശേഷം ആദ്യമായാണ് സ്വീഡന്‍ ലോകകപ്പിനെത്തുന്നത്. ലോകകപ്പ് നേടിയിട്ടുള്ള രാജ്യങ്ങളില്‍ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ ഏക ടീമും ഇറ്റലി.

നാല് തവണ ലോകകപ്പ് കിരീടം നേടിയ ചരിത്രമുള്ള ഇറ്റലിയില്ലാത്ത മൂന്നാം ലോകകപ്പാണിത്. 1930ല്‍ ഉറുഗെയിലും അവരുണ്ടായിരുന്നില്ല. സ്വീഡനു ശേഷം നടന്ന 14 ലോകകപ്പുകളിലും ഇറ്റലി പങ്കെടുത്തു. 1934, 38, 82, 2006 വര്‍ഷങ്ങളിലാണ് ചാമ്പ്യന്മാരായി. 1970, 94ല്‍ റണ്ണറപ്പുകള്‍. രണ്ടു തവണ സെമിയിലും പുറത്തായി. എന്നാല്‍, കഴിഞ്ഞ രണ്ടു തവണയും, ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ഗ്രൂപ്പ്‌റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

സാന്‍സിറോയിലെ രണ്ടാം പാദത്തില്‍ ഫൗളുകളുടെ അതിപ്രസരമായിരുന്നു. ഒമ്പത് തവണ റഫറിക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു. 76 ശതമാനം സമയവും പന്തു കൈവശം വച്ചെങ്കിലും സ്വീഡിഷ് പ്രതിരോധം ഭേദിക്കാനായില്ല. കാണികളുടെ നിര്‍ലോഭമായ പിന്തുണയുണ്ടായിട്ടും ഗോള്‍ നേടാനാകാതെ പോയതിന് ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍മാരുടെ പിടിപ്പുകേട് തന്നെയാണ് മുഖ്യകാരണം. അന്റോണിയോ കാന്‍ഡ്രെവയ്‌ക്കും അലെസാന്‍ഡ്രോ ഫ്‌ളോറന്‍സിക്കും നേരിയ വ്യത്യാസത്തില്‍ ഗോളവസരങ്ങള്‍ നഷ്ടമായി. സ്വീഡിഷ് ഗോളി റോബിന്‍ ഓല്‍സന്‍ ബാറിന് കീഴില്‍ നടത്തിയ മിന്നുന്ന പ്രകടനവും അവരെ തടഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച സ്റ്റോക്‌ഹോമിലെ ഫ്രണ്ട്‌സ് അരീനയിലെ ആദ്യ പാദത്തില്‍ 61-ാം മിനിറ്റില്‍ ജേക്കബ് ജൊനാസന്റെ ഗോള്‍ ഒടുവില്‍ സ്വീഡന്റെ ജീവവായുമായി. ഇറ്റലി പുറത്തായതിനു പിന്നാലെ ഇതിഹാസ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബഫണിന്റെ രാജ്യാന്തര കരിയറിനും അവസാനമായി. ലോകകപ്പ് കഴിഞ്ഞ് വിരമിക്കുമെന്ന് ബഫണ്‍ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

യോഗ്യതാ റൗണ്ടിലെ താരതമ്യേന മോശം പ്രകടനമാണ് ഇറ്റലിയെ പ്ലേ ഓഫിലേക്ക് തള്ളിവിട്ടത്. സ്‌പെയിനിനൊപ്പം ഗ്രൂപ്പ് ജിയിലായിരുന്നു. 10 മല്‍സരങ്ങളില്‍നിന്ന് ഏഴു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ രണ്ടാമതെത്താനേ കഴിഞ്ഞുള്ളൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

India

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.