ന്യൂദല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രദ്യുമ്‌നന്‍ താക്കൂറിനെ വധിച്ച പതിനാറുകാരനെയും കുടുംബത്തെയും പ്രതി അറസ്റ്റിലാവുന്നതിന് ഒരു മാസം മുമ്പേ നിരീക്ഷിച്ചിരുന്നതായി സിബിഐ.
വിദ്യാര്‍ത്ഥിയെ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി 20 ദിവസത്തിനു ശേഷം, സപ്തംബര്‍ 28ന് പ്രതിയുടെ വീട്ടില്‍ സിബിഐ നടത്തിയ റെയ്ഡില്‍ വസ്തുക്കളും രേഖകളും പിടിച്ചെടുത്തിരുന്നു. കൗമാരക്കാരന്‍ അറസ്റ്റിലാവുന്നത് നവംബര്‍ എട്ടിനാണ്.
പ്രതിയെക്കുറിച്ച് മാത്രമല്ല കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചവരെക്കുറിച്ചും തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിരുന്നു.
















