ന്യൂദല്‍ഹി: ഇന്ത്യയുടെ വൈവിധ്യങ്ങള്‍ സംരക്ഷിച്ച് ഐക്യവും അഖണ്ഡതയും നിലനിര്‍ത്താനും വ്യാപിപ്പിക്കാനും കേന്ദ്രം നടപ്പാക്കുന്ന ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ വിശദാംശങ്ങളായി. സര്‍ദാര്‍ വല്ലഭ ഭായി പട്ടേലിന്റെ 140-ാം ജന്മവാര്‍ഷികമായ 2015 ഒക്‌ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണിത്.
രണ്ടു സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് പരിപാടി. സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും ജനങ്ങള്‍ തമ്മിലുള്ള വിനിമയം വര്‍ദ്ധിപ്പിക്കുകയുമാണ് ലക്ഷ്യം.
ഹിമാചല്‍ പ്രദേശാണ് കേരളത്തിന്റെ പങ്കാളി. പരസ്പരം ബന്ധിപ്പിച്ച സംസ്ഥാനങ്ങളിലെ സംഗീതം, നാടകം, ഭക്ഷ്യ വിഭവങ്ങള്‍, ഭാഷ,ചരിത്രം, വിനോദസഞ്ചാരം, ജനങ്ങള്‍ തമ്മിലുള്ള മറ്റുവിനിമയങ്ങള്‍ എന്നിവ വര്‍ദ്ധിപ്പിക്കും.
ഹിമാചല്‍ പ്രദേശില്‍ റിവര്‍റാഫ്റ്റിംഗ്, പര്‍വതാരോഹണം, മൗണ്ടന്‍ ബൈക്കിംഗ്, എക്കോടൂറിസം, പാരാഗ്ലൈഡിംഗ്, സ്‌നോ സ്‌കൈറ്റിംഗ് എന്നിവ നടത്താം. അതുപോലെ കേരളത്തില്‍ ഡ്രാഗണ്‍ ബോട്ടിംഗ്, പാറ കയറ്റം(റോക്ക് ക്ലൈംബിംഗ്), വനയാത്ര (ഫോറസ്റ്റ് ട്രക്കിംഗ്) എന്നിവയും നടത്താമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
















