ചാരുംമൂട്: ശക്തമായ മഴയില്‍ പാലമേല്‍ പയ്യനല്ലൂര്‍ ഗവ.ഹൈസ്‌കൂളിലെ കാലപ്പഴക്കം ചെന്ന കഞ്ഞിപ്പുര തകര്‍ന്നു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് അപകടം നടന്നത്.ഈ സമയം സ്‌കൂള്‍ കുട്ടികള്‍ കെട്ടിട പരിസരത്തില്ലാതിരുന്നതിനാല്‍ ആര്‍ക്കും ആളപായമുണ്ടാകാതെ രക്ഷപ്പെട്ടു. സ്‌കൂള്‍ സ്ഥാപിതമായ നാള്‍ മുതല്‍ കുട്ടികള്‍ക്ക് ആഹാരം പാചകം ചെയ്തിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ ചെയ്തിരുന്നതായി സ്‌കൂള്‍ ഹെഡ്മിസ് സുജയപറഞ്ഞു.
















