ആലപ്പുഴ: ചരക്കുവാഹനം രൂപമാറ്റം വരുത്തി യാത്രാവാഹനമാക്കി നിരത്തിലിറക്കി ഓടിയത് മോട്ടോര്‍വാഹന വകുപ്പു പിടികൂടി.എയ്‌സ് ഓട്ടോയാണ് രൂപമാറ്റം വരുത്തിയത്. വ്യാജ രജിസ്റ്റര്‍ നമ്പറിലോടിയിരുന്ന വാഹനതതിനു നികുതി അടച്ചിരുന്നില്ല ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇല്ലായിരുന്നു. സ്‌കൂള്‍ കുട്ടികളുമായി ഓട്ടം പോകുന്നതിനിടിയില്‍ നടന്ന പരിശോധനയിലാണ് തട്ടിപ്പുകള്‍ ഒരോന്നായി പുറത്തുവന്നത്.
ആലപ്പുഴ ആര്‍ടിഒ ഷിബു.കെ. ഇട്ടിയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. ബിജുവാണ് നഗരത്തില്‍ നിന്നും വാഹനം പിടികൂടിയത്. ഇതിന്റെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സൗത്ത് പോലീസിനു കൈമാറിയിരിക്കുകയാണ്. പോലീസ് അന്വേഷണം പൂര്‍ത്തിയായാല്‍ ഉടമയടക്കം അറസ്റ്റിലാകുമെന്നാണു വിവരം.
















