ആലപ്പുഴ: ജില്ലയില്‍ നടന്നു വരുന്ന ശാസ്ത്രവാരാഘോഷ പരിപാടി ഇന്ന് സമാപിക്കും. വൈകിട്ട് മൂന്നിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന ശാസ്ത്രറാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഫഌഗ് ഓഫ് ചെയ്യും. റാലി എസ്ഡിവിജെബിഎസ് മൈതാനത്ത് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന യോഗത്തില്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ കുട്ടികള്‍ക്ക് ശാസ്ത്ര സന്ദേശം നല്‍കും. ഡോ. കെ.ജി. പത്മകുമാര്‍ ശാസ്ത്രപ്രഭാഷണം നടത്തും.
















