മാനന്തവാടി: ശബരിമല തീര്‍ഥാടനകാലം ആയതോടെ മാനന്തവാടിയില്‍ അനധികൃത ടാക്സി വാഹങ്ങള്‍ സര്‍വീസ് നടത്തി മറ്റു ടാക്സി ഡ്രൈവര്‍മാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്നതായി മാനന്തവാടി ടൂറിസ്റ്റ് ആന്‍ഡ് ടാക്സി വര്‍ക്കേഴ്സ് മാനന്തവാടി യൂണിയന് അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ടൂറിസ്റ്റ് വാഹനങ്ങളാണ് ശബരിമല സീസണില്‍ മാനന്തവാടിയിലെത്തി അനധികൃതമായി സര്‍വീസ് നടത്തുന്നത്. ഇത് കാരണം മാനന്തവാടിയിലെ അംഗീകൃത ടൂറിസ്റ്റ് വാഹനഉടമകള്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടമാവുകയാണ്. മറ്റു ജില്ലകളില്‍ നിന്നും ഇത്തരത്തില്‍ എത്തി ടൂര്‍പാക്കേജുകള്‍ നടത്തുന്ന വാഹനങ്ങള്‍ അമിത വാടകയാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതെന്നും വാഹങ്ങള്‍ക്ക് ഇന്‍ഷൂറന്‍സോ, ടാക്സോ ഇല്ലെന്നും അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇത്തരം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ എന്തെങ്കിലും അപകടങ്ങളോ മറ്റോ സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പോലും ലഭിക്കുകയില്ലെന്ന സത്യാവസ്ഥ യാത്രക്കാരില്‍ നിന്നും മറച്ചു പിടിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ടൂറിസ്റ്റ് വാഹനങ്ങള്‍ ഓടിച്ച് ഉപജീവനം നടത്തുന്ന ഡ്രൈവര്‍മാരാണ് ഇത് കാരണം പ്രതിസന്ധിയിലായിരിക്കുന്നത്. ഇത് സംബന്ധിച്ച് ആര്.ടി.ഒയ്ക്ക് പരാതി നല്‍കിയിരുന്നു എങ്കിലും നടപടി കുറച്ചു ദിവസത്തേക്ക് മാത്രമാണ് ഉണ്ടായതെന്നും വീണ്ടും പഴയ പോലെത്തന്നെ ആയെന്നും അംഗങ്ങള്‍ ആരോപിച്ചു. ഇത്തരം അനധികൃത സര്‍വീസുകള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ റോഡ് ഉപരോധമുള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും അംഗങ്ങള്‍ അറിയിച്ചു. പി.പി ബിനു, സുനില്‍ കുമാര്‍, ബിജു തോമസ്, സുനില്‍ കുമാര്‍, വിനോദ് കുമാര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: