ഏറ്റുമാനൂര്‍: വിദ്യാഭ്യാസഉപജില്ലാ സ്‌കൂള്‍ കലോത്സം 14 മുതല്‍ 17 വരെ അതിരമ്പുഴ സെന്റ് മേരീസ് ഗേള്‍സ്‌ഹൈസ്‌കൂളില്‍ നടക്കും. അതിരമ്പുഴ, നീണ്ടൂര്‍, അയര്‍ക്കുന്നം, കടപ്ലാമറ്റം, കിടങ്ങൂര്‍, ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി എന്നിവടങ്ങളിലെ 61 സ്‌കൂളുകളിലെ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 2000-ല്‍ പരം കലാപ്രതിഭകള്‍ മാറ്റുരക്കും. 14 ന് രാവിലെ 9.30ന് ഫാ.സിറിയക്ക് കോട്ടയില്‍ അദ്ധ്യക്ഷനാകുന്ന സമ്മേളനത്തില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം സുരേഷ് കുറുപ്പ് എംഎല്‍എ നിര്‍വ്വഹിക്കും. 17 ന് വൈകുന്നേരം 4 ന് സമാപന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജയിംസ് പ്ലാക്കിക്കൊട്ടി സമ്മാനദാനം നിര്‍വഹിക്കും.
















