ആലപ്പുഴ: ആയിരം പേരെ പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളോടെ ജില്ലയില്‍ ദേശീയ ഭിന്നശേഷി ദിനം ആഘോഷിക്കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. സ്പെഷല്‍ സ്‌കൂളുകളിലേയും ബഡ്സ് സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരുടെ വിവിധ മത്സരങ്ങള്‍, അനുഭവം പങ്കുവയ്‌ക്കല്‍, പൊതു സമ്മേളനം എന്നിവ ഡിസംബര്‍ അഞ്ചിന് ആലപ്പുഴ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കായി ഗാനാലാപനം, പെയിന്റിങ്, സിനിമാറ്റിക് ഡാന്‍സ്, സംഘഗാനം, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങള്‍ നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിന് കെഎസ്ആര്‍ടിസിക്ക് നിര്‍ദ്ദേശം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.
















