കൊച്ചി: നാലായിരത്തില്‍പ്പരം താരങ്ങള്‍ പങ്കെടുക്കുന്ന ഐഡിബിഐ ഫെഡറല്‍ സ്‌പൈസ് കോസ്റ്റ് കൊച്ചി മാരത്തോണ്‍ നാളെ നടക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാരത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ കെ.കെ. പ്രേമചന്ദ്രന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിന്നാണ് മത്സരം ആരംഭിക്കുക.
42 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍ പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കും. മട്ടാഞ്ചേരി പാലം, തോപ്പുംപടി, വെളി ഗ്രൗണ്ട്, പരേഡ് ഗ്രൗണ്ട്, വെണ്ടുരുത്തിപ്പാലം, തേവര റോഡ്, ദര്‍ബാര്‍ഹാള്‍ റോഡ്, തേവര എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വില്ലിംഗ്ടണ്‍ ഐലന്‍ഡിലെത്തും. 21.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍ രാവിലെ അഞ്ചിനും തുടങ്ങും .
വെണ്ടുരുത്തിപ്പാലം, ദര്‍ബാര്‍ഹാള്‍ റോഡ്, തേവര വഴി തിരികെ വില്ലിംഗ്ടണ്‍ ഐലന്‍ഡിലെത്തും. എട്ടുകിലോമീറ്റര്‍ ദൂരമുള്ള ഫാമിലി റണ്‍ രാവിലെ ഏഴിന് ആരംഭിക്കും. ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ്, സോള്‍സ് ഓഫ് കൊച്ചിന്‍, കൊച്ചി കോര്‍പ്പറേഷന്‍, കെഎംആര്‍എല്‍, ഡിടിപിസി എന്നിവ ചേര്‍ന്നാണ് മാരത്തണ്‍ ഒരുക്കുന്നത്.
















