ന്യൂദല്‍ഹി: ജോലിഭാരം പരിഗണിച്ച് യുവ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിശ്രമം അനുവദിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് കൗണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അറിയിച്ചു.
ഹാര്‍ദിക് പാണ്ഡ്യയെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ ഹാര്‍ദിക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
ഹാര്‍ദിക്കിന് പകരം ആരെയും ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിരുവനന്തപുരത്ത് ന്യൂസിലന്‍ഡിനെതിരെ നടന്ന മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഹാര്‍ദിക്കിന് പരിക്കേറ്റിരുന്നു.
ജൂണില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മൂന്ന് ടെസ്റ്റും 22 ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് പാണ്ഡ്യ കളിച്ചത്.
ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, മുരളി വിജയ്, ശിഖര്‍ ധവാന്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ ( വൈസ് ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ ( വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭൂവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ.
















