തിരുവല്ല: പുഷ്പഗിരി ഫാര്‍മസി കോളേജില്‍ ബിഫാം വിദ്യാര്‍ത്ഥി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഹാറൂണ്‍ യൂസഫ് എന്ന വിദ്യാര്‍ത്ഥിയാണ് കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇതിനു പിന്നാലെ കോളേജിലെ മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ ആത്മഹത്യാ ഭീഷണിയുമായി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി.
ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചും കോളജില്‍ രാഷ്‌ട്രീയമായി സംഘടിക്കാന്‍ അനുവദിക്കാതെയും മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ പരാതി.
ഹാറൂണ്‍ യൂസഫ് എന്ന വിദ്യാര്‍ഥിയാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. നിഖില്‍ ചന്ദ്രന്‍, അതുല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കെട്ടിടത്തിനു മുകളിലുള്ളത്. മാനേജുമെന്റും അദ്ധ്യാപകരും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആത്മഹത്യാ കുറിപ്പെഴുതിയിട്ടുണ്ട്.
എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മാനേജുമെന്റുമായി ചര്‍ച്ച നടത്തി. വിദ്യാര്‍ത്ഥികളുടെ പരാതി പരിഹരിക്കുമെന്ന ധാരണയില്‍ വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്നു താഴെയിറങ്ങി.
















