പാലക്കാട്: നിയമവിരുദ്ധമായി കായല്‍ കൈയേറ്റം നടത്തി അധികാരത്തില്‍ തുടരുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലക്കാട്-സുല്‍ത്താന്‍പേട്ട റോഡ് ഉപരോധിച്ചു.
സംസ്ഥാന സമിതി അംഗം എ.കെ.ദിനോയ് ഉപരോധം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.മണികണ്ഠന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ എം.ഹരിപ്രസാദ്, ധനുഷ് കെ, മണ്ഡലം പ്രസിഡന്റുമാരായ പ്രശാന്ത് നെന്മാറ, ജ്ഞാനകുമാര്‍ ചിറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: