ആലപ്പുഴ: എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. സര്‍വ്വീസ് മേഖലയില്‍ അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി എന്‍ജിഒ സംഘ് മാറിയെന്ന് തെളിയിക്കുന്നതായിരുന്നു സമ്മേളനവും വൈകിട്ട് നടന്ന പ്രകടനവും.
ആലപ്പുഴയുടെ ശില്പി രാജാ കേശവദാസിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് സമ്മേളനം ആരംഭിച്ചത്. സമയനിഷ്ഠയിലും അച്ചടക്കത്തിലും മറ്റു സമ്മേളനങ്ങള്‍ക്ക് മാതൃകയായി. എഴുന്നൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
എന്‍ജിഒ അസോസിയേഷനും യൂണിയനും ഭരണവിലാസം സംഘടനകളായി മാറിയെന്നും ജിവനക്കാരെ ഇവര്‍ വഞ്ചിച്ചിരിക്കുകയാണെന്നും ഉദ്ഘാടന സമ്മേലനത്തില്‍ സംസാരിച്ച എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാറും ജന. സെക്രട്ടറി എസ്.കെ. ജയകുമാറും ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടി.
എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നായിരുന്നു എന്‍ജിഒ യൂണിയന്റെ അവകാശവാദം. പിണറായി സര്‍ക്കാര്‍ ഒന്നര വയസ് പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. സമ്മേളനം ഇന്നു സമാപിക്കും.
















