മാനന്തവാടി:നിലമ്പൂർ വനമേഖലയിൽ കഴിഞ്ഞ വർഷം നവം 24 ന് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി നേതാക്കളായ കുപ്പു ദേവരാജിന്റെയും അജിതയുടെയും ഒന്നാം വാർഷിക ദിനാചരണം കണക്കിലെടുത്ത് ജില്ലയിൽ പോലീസ് പരിശോധന കർശനമാക്കി. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡുമാണ് പരിശോധന നടത്തുന്നത്.
മാവോവാദി ഭീഷിണി നിലനിൽക്കുന്ന പോലീസ് സ്റ്റേഷനുകൾ, പ്രധാന സർക്കാർ ഓഫീസുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കിയതോടൊപ്പം ഡോഗ്സ്വകാഡിന്റെയും ബോംബ് സ്വകാഡിന്റെയും പരിശോധനയാണ് ഇപ്പോൾ നടക്കുന്നത് .പരിശോധനക്ക് പുറമെ ഇന്ത്യൻ റിസർവ്വ് ബറ്റാലിയൻ, ആർ.ആർ.ബി, എം.എസ്.പി തുടങ്ങിയ സായുധസേനകളെയും സുരക്ഷ ജോലികൾക്കായി നിയോഗിച്ചിട്ടുണ്ട്. ഷാഡോ ടീമിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിരീക്ഷണവും ജില്ലയിൽ കർശനമാക്കിയിട്ടുണ്ട്. വാർഷികത്തോടനുബന്ധിച്ച് പോലീസ് സ്റ്റേഷനുകളോ ധനകാര്യ സ്ഥാപനങ്ങളോ അക്രമിക്കുമെന്ന് കേന്ദ്ര ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാതലത്തിലാണ് നഗരങ്ങളിലെ പരിശോധന ഇപ്പോൾ കർശനമാക്കിയിട്ടുള്ളത്.രണ്ടംഗ സംഘം പാതിരാത്രിയിൽ തിരുനെല്ലി പോലീസ് സ്റ്റേഷന്റെ പുറക് വശത്ത് എത്തുകയും മതിൽ ചാടി കടക്കാനുള്ള ശ്രമത്തിനിടെ ഗാർഡ് അറിഞ്ഞതോടെ ഓടി രക്ഷപ്പെട്ടിരുന്നു.ഇത് മാവോവാദികൾ തന്നെയാണെന്നാണ് പോലീസ് നിഗമനം. രണ്ട് ദിവസം മുമ്പ് വൈത്തിരിയിലും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.മക്കിമല കേന്ദ്രീകരിച്ച് മാവോവാദി ക്യാമ്പ് പ്രവർത്തിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. നിലമ്പൂർ വനത്തിൽ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷം നവംബർ 24 ന് ആയിരുന്നു. ആയതിന്റെ രക്തസാക്ഷി ദിനാചരണത്തോടനുബുദ്ധിച്ച് പോലീസ് സ്റ്റേഷൻ ആക്രമണവും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം അപഹരിക്കപ്പെടാൻ സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യന്വോഷണ വിഭാഗത്തിന്റെ മുന്നറിയിപ്പാണ് സുരക്ഷ ഒരുക്കാനും നഗരങ്ങളിൽ ശക്തമായ പരിശോധന നടത്താനും പോലീസ് തീരുമാനിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: