Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

‘ക്യാമ്പസുകള്‍ കലാപരഹിതമാവണം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2017, 02:47 pm IST
inVicharam

മാര്‍ക്‌സിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ എബിവിപിയുടെ നേതൃത്വത്തിലുള്ള ചലോ കേരള മാര്‍ച്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് നവംബര്‍ പതിനൊന്നിന് മഹാറാലി നടക്കുകയാണ്. ഇതിന്റെ മുന്നോടിയായി എത്തിയ പരിഷത്ത് ദേശീയ സഹസംഘടനാ സെക്രട്ടറി ജി. ലക്ഷ്മണ്‍ ‘ജന്മഭൂമി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖം.

തിരുവനന്തപുരത്ത് നടക്കുന്ന റാലിക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?

കേരളത്തില്‍ ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കലാലയങ്ങളില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയാണ്. രാഷ്‌ട്രീയമായും ആശയപരമായും യോജിപ്പില്ലാത്തവരെ ഉന്മൂലനം ചെയ്യുന്ന രീതിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെയാണ് എബിവിപിയുടെ ചലോ കേരളാ മാര്‍ച്ച്. മികവിന്റെ കേന്ദ്രങ്ങളായ കലാലയങ്ങളെ പാര്‍ട്ടി ക്ലാസുകള്‍ നടത്തുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്നു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഇടതുസംഘടനകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഭയമില്ലാതെ പഠിക്കാനും, അദ്ധ്യാപകര്‍ക്ക് പഠിപ്പിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. ചലോ കേരളാ മാര്‍ച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ബൗദ്ധിക പരിഹാരം തേടലാണ്.

മറ്റു സംസ്ഥാനങ്ങളില്‍ ചലോ കേരളാ മാര്‍ച്ചിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഇത് കേരളത്തിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിവിധ സംസ്ഥാനങ്ങളില്‍ പതിനായിരക്കണക്കിനുപേര്‍ പങ്കെടുത്ത പരിപാടികളാണ് നടന്നത്. ഈ മാര്‍ച്ചോടെ കേരളത്തില്‍ പ്രകടമായ മാറ്റത്തിന് തുടക്കം കുറിക്കും. അമ്പതിനായിരം വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ അണിനിരക്കും. അക്രമരഹിത ക്യാമ്പസുകള്‍ക്കുവേണ്ടിയാണ് ഈ മാര്‍ച്ച്.

ദേശീയത വര്‍ഗീയതയായി പ്രചരിപ്പിക്കുന്നുണ്ടല്ലോ?

ദേശീയത രാജ്യത്തിന്റെ ഐക്യത്തേയും ജനാധിപത്യത്തേയും ഊട്ടിയുറപ്പിക്കലാണ്. ഇത് ഉയര്‍ത്തിപ്പിടിച്ച് രാജ്യഹിതത്തിനായി പ്രവര്‍ത്തിക്കുന്നവരെ നിരുത്സാഹപ്പെടുത്തി രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ദേശീയതയ്‌ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കേരളാ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ജീവന്‍ പണയംവച്ച് അതിര്‍ത്തി കാക്കുന്ന ജവാന്‍മാരെപ്പോലും അപഹസിക്കുന്ന നിലപാടുകള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നു. ഇത് ഭൂഷണമാണോ എന്ന് പ്രസ്ഥാനങ്ങള്‍ സ്വയം വിലയിരുത്തണം.

കലാലയങ്ങള്‍ സാംസ്‌കാരിക കേന്ദ്രങ്ങളാകേണ്ടതല്ലേ?

സംസ്‌കാരത്തെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളാണ് സിപിഎം പ്രോത്സാഹിപ്പിക്കുന്നത്. ക്യാമ്പസുകളില്‍ പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, സ്ത്രീകള്‍, അവരുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്ത മറ്റുവിദ്യാര്‍ത്ഥികള്‍ എന്നിവരെ കായികമായി കൈകാര്യം ചെയ്യല്‍ ഉള്‍പ്പടെയുള്ള സംസ്‌കാര ശൂന്യമായ പ്രവര്‍ത്തനങ്ങളാണ് എസ്എഫ്‌ഐ നടത്തുന്നത്. തങ്ങള്‍ക്ക് ശക്തിയുള്ള കലാലയങ്ങളില്‍ സാമൂഹിക വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ മുന്‍തൂക്കം നല്‍കുന്നത്. ലഹരിവിരുദ്ധ ക്യാമ്പസുകളെന്ന് പ്രഖ്യാപിക്കുകയും, ലഹരി ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അദ്ധ്യാത്മ രാമായണം എഴുതിയ തുഞ്ചത്ത് എഴുത്തച്ചന്റെ നാട്ടില്‍ തനത് ആഘോഷങ്ങള്‍ അന്യംനിന്നുപോകുകയാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ ക്യാമ്പസുകളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. സ്ത്രീസുരക്ഷയെക്കുറിച്ച് വനിതാ കമ്മീഷന്‍ അടുത്തകാലത്ത് പരാമര്‍ശിച്ചതും കേരളത്തിലെ ക്യാമ്പസിനെ കുറിച്ചാണെന്നത് ശ്രദ്ധേയമാണ്.

ഭീകരവാദ സംഘടനകളിലേക്ക് മലയാളികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിനെക്കുറിച്ച്?

കേരളംപോലെ സാക്ഷരതയില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് ഐഎസുപോലെയുള്ള ഭീകരവാദ സംഘടനയിലേക്ക് യുവാക്കള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. കേരളത്തിലെ യുവജനങ്ങള്‍ ചില തെറ്റായ ആശയങ്ങള്‍ പിന്‍തുടരുന്നതില്‍ ഭരണനേതൃത്വത്തിനും പങ്കുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയും, മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ഇതിനെ ഗൗരവമായാണ് കാണുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ പ്രചാരണങ്ങളും ബോധവത്കരണങ്ങളും ക്യാമ്പസ് തലംമുതല്‍ നടത്തണം.

റോഹിങ്ക്യകള്‍ രാജ്യത്തിന് ഭീഷണിയാണോ?

റോഹിങ്ക്യകള്‍ ഭാരതത്തിന് ഭീഷണിയാണ്. സ്വന്തം രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ആട്ടിയോടിക്കപ്പെട്ടവരാണ്. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി ഇന്ത്യയ്‌ക്ക് ഇവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്നതാണ് എബിവിപിയുടെയും നിലപാട്.

കേരളത്തിലെ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച്?

കേരളത്തിലെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം വളരെ പിന്നിലാണെന്നതിന് തെളിവല്ലേ ഇത്. സമര്‍ത്ഥരായ മലയാളി വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥനങ്ങളില്‍ നല്ല പ്രകടനം കാഴ്‌ച്ചവയ്‌ക്കുകയും, വിവിധ മേഖലകളിലെ താക്കോല്‍ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്യുന്നു. ഇത് തങ്ങളുടെ വിദ്യാഭ്യസത്തിന്റെ ഭരണനേട്ടമായി കാണുന്നത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മറച്ചുവയ്‌ക്കാനാണ്.

ക്യാമ്പസുകളില്‍ ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ?

എബിവിപി രാജ്യമെമ്പാടും പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയാണ്. എബിവിപിക്ക് മേല്‍കൈയുള്ള നിരവധി കോളജുകളും സര്‍വ്വകലാശാലകളും രാജ്യത്തുണ്ട്. ഇവിടെയെല്ലാം ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള അവസരവും സാഹചര്യവുമുണ്ട്. അതേസമയം, കേരളത്തിലെ എസ്എഫ്‌ഐയുടെ ക്യാമ്പസുകളില്‍ ജനാധിപത്യമല്ല നിലനില്‍ക്കുന്നത്. മറ്റു പ്രസ്ഥാനങ്ങളെ കായികമായി നേരിടുകയും, പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ജനാധിപത്യ വിരുദ്ധമാണ്.

യുവതലമുറ മാതൃകയാക്കേണ്ടത് ആരെയൊക്കെ?

ഓരോ വ്യക്തിയേയും സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. രാജ്യത്തിന്, സംസ്‌കാരത്തിന്, ലോകത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളെ മാതൃകകളായി തെരഞ്ഞെടുക്കണം. വിവേകാനന്ദനേയും ശ്രീനാരായണഗുരുവിനേയും ആദിശങ്കരനേയും ഭഗത്‌സിങ്ങിനേയും മാതൃകയാക്കേണ്ട യുവാക്കളെ അധമമാര്‍ഗത്തിലൂടെ സഞ്ചരിച്ച ചെഗുവേരയുടേയും മാവോയുടേയും ആശയങ്ങളെ പിന്തുടരാന്‍ നിര്‍ബന്ധിക്കുന്നതുവഴി സാംസ്‌കാരത്തിനും ദേശീയതയ്‌ക്കും മൂല്യച്യുതി സംഭവിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ
Samskriti

ചിറകെട്ട് ഓണവും രാമായണവും

Samskriti

ആലോചനാമൃതം: അമ്മയാണ് വരം

Samskriti

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.