പുതുക്കാട്: മൊബൈല്‍ കമ്പനിയില്‍ നിന്നാണെന്ന് പറഞ്ഞ് എത്തിയ കോള്‍, വാഗ്ദാനം ചെയ്തത് ലക്ഷങ്ങള്‍, നിരസിച്ചപ്പോള്‍ അസഭ്യവര്‍ഷമെന്ന് പരാതി. പുതുക്കാട് സ്വദേശി ചേനേടന് ജോണ്‍സനാണ് എയര്‍ടെല്ലില്‍ നിന്നെന്ന പറഞ്ഞ് വിളിയെത്തിയത്. ഫോര്‍ ജി കണക്ഷന് വാഗ്ദാനം ചെയ്തയാള്‍ ചെമ്മണൂര്‍ ഗോള്‍ഡിന്റെ നാല് ഗ്രാം സ്വര്‍ണ്ണ മോതിരവും 2,83,000 രൂപയും സമ്മാനമുണ്ടെന്നും തപാലില്‍ ലഭിക്കുമ്പോള്‍ 3303 രുപ നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ ജോണ്സണ് നിരസിച്ചതാണ് വിളിച്ചയാളെ പ്രകോപിപ്പിച്ചത്. പുതുക്കാട് പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: