കുട്ടനാട്: വ്യാജ പട്ടയമുണ്ടാക്കി മാത്തൂര്‍ ക്ഷേത്ര ഭൂമി കൈവശപ്പെടുത്തിയ പോള്‍ ഫ്രാന്‍സിസ്, തോമസ് ചാണ്ടി എന്നിവരില്‍ നിന്നും ഭൂമി തിരിച്ചു പിടിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി.
ഭക്തജനങ്ങളെ സംഘടിപ്പിച്ച് ഭൂമി വിണ്ടെടുക്കുന്നതിനായി ശ്രമം നടത്തും. ഭൂമി തട്ടിയെടുക്കുവാന്‍ ദീര്‍ഘനാളത്തെ ഗൂഢാലോചന നടന്നിട്ടുണ്ട്. വ്യാജരേഖ ചമച്ചതിനും കൃഷിഭൂമി തട്ടിയെടുത്തതിനും മന്ത്രിക്കെതിരെ ക്രമിനല്‍ കേസെടുക്കുവാന്‍ പോലീസ് തയാറാകണം.
ഭൂമി വീണ്ടെടുക്കുവാനുള്ള ദേവസ്വത്തിന്റെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും ക്ഷേത്രസംരക്ഷണ സമിതി ശബരിഗിരി വിഭാഗ് സെക്രട്ടറി വി.കെ. ചന്ദ്രന്‍ ജില്ലാ സെക്രട്ടറി പി. മനീഷ് എന്നിവര്‍ അറിയിച്ചു.
















