Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദേശീയപുരസ്‌കാര നിറവില്‍ നെടുമങ്ങാട് ഗവ. കോളേജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 02:36 pm IST
in Thiruvananthapuram

നെടുമങ്ങാട്: പകരംവയ്‌ക്കാനില്ലാത്ത കര്‍മപദ്ധതികള്‍ നാടിനു നല്‍കിയ കലാലയത്തെയും ചുക്കാന്‍പിടിച്ച അധ്യാപകനെയും തേടി ഒടുവില്‍ ദേശീയ പുരസ്‌കാരം എത്തി. കഴിഞ്ഞകൊല്ലത്തെ എന്‍എസ്എസിന്റെ മികച്ച കോളേജിനും മികച്ച സംയോജകനുമുള്ള ഇന്ദിരാഗാന്ധി നാഷണല്‍ അവാര്‍ഡ് നെടുമങ്ങാട് കോളേജിനും എന്‍എസ്എസ് സംയോജകന്‍ ഡോ ആര്‍.എന്‍. അന്‍സറിനും ലഭിച്ചു. യൂണിവേഴ്സിറ്റി അവാര്‍ഡിനും സംസ്ഥാന അവാര്‍ഡിനും തൊട്ടുപിന്നാലെയാണ് ദേശീയഅവാര്‍ഡും തേടിയെത്തുന്നത്. അഞ്ചുവര്‍ഷമായി തുടരുന്ന നിരന്തര നൈപുണ്യ പ്രവര്‍ത്തനങ്ങളാണ് കോളേജിനെ നേട്ടത്തിന് അര്‍ഹമാക്കിയത്. വിജയത്തിന്റെ പടിക്കെട്ടിലേക്ക് കലാലയത്തെ കൈപിടിച്ചുയര്‍ത്തിയത് വിശാല കാഴ്‌ച്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന അന്‍സറും. മികച്ച സംയോജകനുള്ള സംസ്ഥാന പുരസ്‌കാരം കഴിഞ്ഞ അഞ്ചുവര്‍ഷമായി ആര്‍.എന്‍. അന്‍സറിനാണ്.

സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ പരിപാടികളാണ് കഴിഞ്ഞ വര്‍ഷം ഇവിടെ നടന്നത്. അതില്‍ എടുത്തുപറയേണ്ട പ്രവര്‍ത്തനങ്ങളായിരുന്നു നഗരസഭയുമായി സഹകരിച്ചു കൊണ്ടുള്ള സ്വാപ്പ് ഷോപ്പ്. ഉപയോഗമില്ലാതെ മാറ്റിവച്ച വസ്ത്രങ്ങള്‍, സാധനങ്ങള്‍ എന്നിവയെല്ലാം എന്‍എസ്എസ് യൂണിറ്റിലെ അംഗങ്ങള്‍ ശേഖരിക്കുന്നു. എല്ലാമാസവും എട്ടിന് നഗരസഭയുടെ മുന്നില്‍ സ്വാപ്പ്‌ഷോപ്പ് നടത്തും. ആവശ്യമുള്ള പാവങ്ങള്‍ തങ്ങള്‍ക്കാവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുപോകും. ഇതായിരുന്നു പദ്ധതി. കുറഞ്ഞ സമയത്തിനുള്ളില്‍ ജനഹൃദയങ്ങളെ കീഴടക്കാന്‍ ഈ പരിപാടിക്കു സാധിച്ചു. സഹപാഠിക്കൊരു വീടും നാട് ഏറ്റെടുത്ത മറ്റൊരു സംരംഭമാണ്. ഒപ്പം പഠിക്കുന്ന കരകുളം സ്വദേശിനി ആതിര ചോര്‍ന്നൊലിക്കുന്ന കുടിലില്‍ അനുഭവിക്കുന്ന ദുരിതം കണ്ടറിഞ്ഞാണ് സഹപാഠിക്കൊരു വീടൊരുക്കാന്‍ എന്‍എസ്എസ് അംഗങ്ങള്‍ മുന്നോട്ടു വന്നത്. ആറുമാസം കൊണ്ട് വീടൊരുക്കി താക്കോല്‍ നല്‍കാനായത് കൂട്ടായ്‌മയുടെ ശക്തിയായിരുന്നു.

ആനാട് പഞ്ചായത്തില്‍ നടത്തിയ കരനെല്‍കൃഷി, കോളേജ് വളപ്പിലെ ഒന്നര ഏക്കറില്‍ നടത്തുന്ന നെല്‍കൃഷി, പച്ചക്കറികൃഷി, സമ്പൂര്‍ണ ശൗചാലയ പദ്ധതി, ഡിജിറ്റല്‍ ലേണിംഗ്, നോട്ടുനിരോധനം വന്ന് ബാങ്കുകള്‍ക്കു മുന്നില്‍ ആളു നിറഞ്ഞപ്പോള്‍ നടത്തിയ ഹെല്‍പ്പ് ഡെസ്‌ക്, സാമ്പത്തികസര്‍വെ, സൗജന്യ ട്യൂഷന്‍ പദ്ധതി, നാട്ടറിവു കൂട്ടം, അഗ്രികള്‍ച്ചറല്‍ ഫോറസ്റ്റ് എന്നീ പ്രവര്‍ത്തനങ്ങളെല്ലാം ക്യാമ്പസിനകത്തു മാത്രമല്ല പുറത്തും ജനം സ്വീകരിച്ച് വിജയിപ്പിച്ച പരിപാടികളായിരുന്നെന്ന് പ്രിന്‍സിപ്പാള്‍ അനില്‍കുമാര്‍ പറയുന്നു. ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ നടപ്പാക്കി വിജയിപ്പിച്ചതാണ് ആര്‍.എന്‍. അന്‍സറിനെ മികച്ച സംയോജകനുള്ള പുരസ്‌കാരത്തിനര്‍ഹനാക്കിയത്. കൊല്ലം അമ്പലംകുന്ന് റഹ്മത്ത് നിവാസില്‍ നൂഹുകണ്ണിന്റെയും ഫാത്തിമാബീവിയുടെയും മകനാണ് അന്‍സര്‍. അനീഷയാണ് ഭാര്യ. ദല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതിയില്‍ നിന്ന് കോളേജ് അധികൃതരും ഡോ അന്‍സറും അവാര്‍ഡ് ഏറ്റുവാങ്ങും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

India

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.