യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എണ്ണ വില 150 ഡോളര്‍ ആയിരുന്നപ്പോള്‍ പെട്രോളിന് 70 രൂപയായിരുന്നു. അതനുസരിച്ച് എല്ലാ സാധനത്തിന്റെയും വിലയുയര്‍ന്നു. അപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പെട്രോളിന് നികുതി കുറച്ചു. അന്ന് ഒരു സാധനത്തിന്റെയും വില കുറഞ്ഞില്ല. ബസ്സ്, കാര്‍, ഓട്ടോ ഇവയ്‌ക്കും മറ്റ് നിത്യോപയോഗ വസ്തുക്കള്‍ക്കും വില കുറഞ്ഞില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് അല്ലാതെ കൂടിയ വില ഒരിക്കലും കുറയാറില്ല. വാഹന ഉടമകള്‍ക്കുമാത്രമാണ് ഗുണം കിട്ടിയത്. ഇതു മനസ്സിലാക്കി മോദി സര്‍ക്കാര്‍ നികുതി കൂട്ടി പെട്രോള്‍ വില നിലനിര്‍ത്തി. ആ പണം റോഡു വികസനത്തിനും മാലിന്യനിര്‍മാര്‍ജ്ജനത്തിനും മാറ്റി.
നല്ല റോഡും ജലാശയങ്ങളും 100 ശതമാനം ജനങ്ങള്‍ക്കും ഉപകാരപ്പെടും. ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തൊരുമയോടെ ശ്രമിക്കേണ്ടത്. പെട്രോള്‍ ഡീസല്‍ വില കുറച്ചതിന്റെ ഗുണംകിട്ടുന്ന 20 ശതമാനം ജനങ്ങളുടെ ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. 80 ശതമാനം വരുന്ന പെട്രോള്‍ ഉപയോഗിക്കാത്ത സാധാരണക്കാര്‍ നിശബ്ദരാണ്. അവരെപ്പറ്റി ആരും ചിന്തിക്കുന്നില്ല.
എം. കെ.സിറിയക്,
മരങ്ങാട്ടുപള്ളി.
















