കായംകുളം: റവന്യൂ ജില്ലാശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ- ഐടിമേള നവംബര്‍ ഒന്‍പതിന് കായംകുളത്ത് തുടങ്ങും. ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് മൂന്നുദിവസത്തെ മേള.
ഇന്ന് രാവിലെ പത്തിന് രജിസ്ട്രേഷന്‍ ആരംഭിക്കും. ഒന്‍പതിന് രാവിലെ പത്തിന് ബിഎഡ് സെന്റര്‍ ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍. ശിവദാസന്‍ മേള ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില അനിമോന്‍ അദ്ധ്യക്ഷയാകും. പതിനൊന്ന് ഉപ്ജില്ലകളില്‍നിന്ന് വിജയികളായെത്തുന്ന ആറായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ മേളയില്‍ മാറ്റുരയ്‌ക്കും.
മേള എസ്എന്‍ വിദ്യാപീഠത്തിലും ഗണിതശാസ്ത്രമേള സെന്റ് മേരീസ് എച്ച്എസ്എസിലും, സാമൂഹികസാസ്ത്രമേള എംഎസ്എംഎച്ച്എസ്എസിലും, പ്രവൃത്തിപരിചയമേള ഗവ. ബോയ്സ് എച്ച്എസ്എസിലും, ഐടിമേള ഗവ.ഗേള്‍സ് എച്ച്എസ്എസിലുമാണ്.
















