നെയ്യാറ്റിന്‍കര: ഹിന്ദുധര്‍മ്മ പഠനകേന്ദ്രങ്ങളുടെ വാര്‍ഷികവും വിദ്യാര്‍ത്ഥി സമ്മേളനവും നടന്നു. വെള്ളിമല ഹിന്ദുധര്‍മ്മ വിദ്യാപീഠത്തിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ഹിന്ദുധര്‍മ്മ പഠനകേന്ദ്രങ്ങളുടെ പന്ത്രണ്ടാംവാര്‍ഷികവും വിദ്യാര്‍ത്ഥി സമ്മേളനവും നടന്നു. പാറശ്ശാല ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ വാര്‍ഷിക സമ്മേളനത്തിനു തുടക്കം കുറിച്ചു. രാവിലെ വിദ്യാര്‍ത്ഥികളുടെ വിവിധയിനം മത്സരങ്ങളും നടന്നു. കുറുങ്കൂട്ടി കല്ലിടാഞ്ചി ഭൂതത്താന്‍ തമ്പുരാന്‍കാവില്‍ നിന്നു ഭജന ശോഭയാത്രയും സംഘടിപ്പിച്ചു. ഭൂതത്താന്‍ തമ്പുരാന്‍കാവ് പ്രസിഡന്റ് ജി.ഷാജി ശോഭയാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശോഭയാത്ര സമാപന സമ്മേളനവേദിയായ പാറശ്ശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍ എത്തിയപ്പോള്‍ സ്വാമി ശിവാത്മാനന്ദ് കാവി പതാക ഉയര്‍ത്തി. ജന്മഭൂമി ഡയറക്ടറും ഭാരതീയ വിദ്യാപീഠം സ്‌കൂള്‍ രക്ഷാധികാരിയുമായ റ്റി.ജയചന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തി.
വാര്‍ഷിക സമ്മേനത്തില്‍ സ്വാമി ചൈതന്യാനന്ദ അദ്ധ്യക്ഷത വഹിച്ചു. എസ്.എല്‍.സുലേഖ (കേരള യൂണിവേഴ്‌സിറ്റി ബിഎഡ് കോളേജ് കൊല്ലം) ഭദ്രദീപം തെളിയിച്ചു. ഹിന്ദുധര്‍മ്മ വിദ്യാപീഠം സംസ്ഥാന ജോ.ഓര്‍ഗനൈസര്‍ ജി.വിജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്രഹ്മാചാരി ശിവാമൃതചൈതന്യ മുഖ്യപ്രഭാഷണം നടത്തി. സ്വാമി ചൈതന്യാനന്ദ, ഹിന്ദുധര്‍മ്മ വിദ്യാപീഠം സംസ്ഥാന ഓര്‍ഗനൈസര്‍ വി.ഗോവിന്ദന്‍, സംസ്ഥാന കോര്‍ഡിനേറ്റര്‍ വെണ്ണിയൂര്‍ ഹരി, സംസ്ഥാന ട്രഷറര്‍ എന്‍.വിശ്വംഭരന്‍, ജില്ലാ ജനറല്‍കണ്‍വീനര്‍ ബി.എല്‍.ബൈജുകുമാര്‍, ജില്ലാ ഓര്‍ഗനൈസര്‍ ആര്‍.ചന്ദ്രമോഹനന്‍, ബിജെപി പാറശ്ശാല മണ്ഡലം വൈസ് പ്രസിഡന്റ് ഇഞ്ചിവിള അനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















