പള്ളുരുത്തി സ്വന്തം ചിത്രമുള്ള സ്റ്റാമ്പ് ഒട്ടിച്ച് കത്തുകള്‍ പോസ്റ്റ് ചെയ്യാവുന്ന പദ്ധതിയാണ് മൈ സ്റ്റാംപ്. 20 ഗ്രാം വരെയുള്ള കവറുകള്‍ക്ക് അഞ്ചു രൂപയുടെ സ്റ്റാംപ് ഉപയോഗിക്കാം, അതില്‍ കൂടുതല്‍ ഭാരമുണ്ടെങ്കില്‍ അഞ്ചു രൂപയുടെ സ്റ്റാംപ് കൂടി ഒട്ടിക്കണമെന്നു മാത്രം.
ആവശ്യപ്പെടുന്ന രാഷ്ട്രനേതാക്കളുടെയും ദേശീയചിഹ്നങ്ങളും ഒപ്പം ചേര്‍ത്താണ് സ്റ്റാംപ് നിര്‍മ്മിച്ചു നല്‍കുന്നത്. 2014 നവംബര്‍ 14 മുതലാണ് പദ്ധതി ആരംഭിച്ചത്
പോസ്റ്റോഫീസില്‍ പദ്ധതിയുടെ ഫോറം പൂരിപ്പിച്ചു നല്കി തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ചേര്‍ത്ത് 300 രൂപ അടച്ചാല്‍ നാലു ദിവസത്തിനകം സ്വന്തം ചിത്രം ആലേഖനം ചെയ്ത 12 സ്റ്റാംപുകള്‍ ലഭിക്കും. ഒരാള്‍ക്ക് എത്ര സ്റ്റാംപുകള്‍ വേണമെങ്കിലും ആവശ്യപ്പെടാം, അതിന്റെ ഫീസ് അടയ്ക്കണമെന്നു മാത്രം.
പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രചരണം നടത്തി വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പദ്ധതിയുടെ ഭാഗമാക്കാനും സ്ഥലത്തെ പ്രമുഖരേയും ജനപ്രതിനിധികളേയും സന്ദര്ശിക്കാനുംപോസ്റ്റ്മാസ്റ്റര്മാര്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് സ്റ്റാംപ് എക്സിബിഷനുകളും ആരംഭിച്ചിട്ടുണ്ട്. ഫോട്ടോ നല്കിയാല് അര മണിക്കൂറിനകം സ്റ്റാംപ് നല്‍കുന്നതിനും സംവിധാനം ഒരുക്കി
















