മാനന്തവാടി: മാനന്തവാടി നഗരസഭാ പരിധിയിലെ കുറുവാ ദ്വീപില്‍ ഡിടിപിസിയും ഡിഎംസിയും ചേര്‍ന്ന് നടത്തുന്ന അഴിമതിയുടെ പശ്ചാത്തലത്തില്‍ സിപിഎം-സിപിഐ പോര് മുറുകി. കുറുവയിലെ നാല് ജീവനക്കാരെ അനധികൃതമായി സസ്പന്‍ഡ് ചെയ്തിരുന്നു. ഇതില്‍ സിപിഎമ്മുകാരനായ ഒരാളെ തിരിച്ചെടുത്തു. ഇതാണ് സിപഐയെ ചൊടിപ്പിച്ചത്. മുള്ളന്തറ, ചാലിഗദ്ദ കോളനികളിലെ ധാരാളം വനവാസികള്‍ തൊഴിലില്ലാതെ അലയുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തായ തിരുനെല്ലിയിലെ സിപിഎം നിയമിക്കാനാണ് ഡിഎംസി ശ്രമിക്കുന്നത്. പാല്‍വെളിച്ചം കുറുവാ ദ്വീപില്‍ വനസംരക്ഷണ സമിതിയും നിലവിലില്ല. സിപിഎമ്മിന് അഴിമതി നടത്താനാണ് വനസംരക്ഷണ സമിതി രൂപീകരിക്കാത്തതെന്നാണ് നാട്ടുകാരുടെ പരാതി. സിപിഎം നേതാക്കള്‍ ഇടപെട്ട് കുറുവയിലെ പല അഴിമതിക്കും ചൂട്ടുപിടിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. പൂച്ചെടികള്‍ മോഷ്ടിച്ചതിനെതുടര്‍ന്ന് മുന്‍പ് പിരിച്ചുവിട്ട ജീവനക്കാരനെ സിപിഎം നേതൃത്വം ഇഠപെട്ടാണ് തിരികെ ജോയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബനന്ധപ്പെട്ട് സിപിഐ മാനന്തവാടിയില്‍ പത്രസമ്മേളനം നടത്തിയതോടെ സിപിഐ-സിപിഎം പോര് മുറുകി.
എണ്‍പതോളം ആദിവാസി കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുറുവയില്‍ പാല്‍വെളിച്ചം കേന്ദ്രീകരിച്ച് കുറുവ പാല് വെളിച്ചം വനസംരക്ഷണസമതി രൂപീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. കുറുവ ദ്വീപില്‍ പ്രദേശവാസികള്‍ക്കും, കൃഷിക്കാര്‍ക്കും തൊഴില്‍ പരിഗണന ലഭിച്ചില്ലന്നും ആദിവാസികള്‍ക്ക് മുന്തിയതൊഴില് പരിഗണന നല്‍കണമെന്നുമാണ് സിപിഐയുടെ ആവശ്യം. ഡിറ്റിപിസിയും ഡിഎംസിയും ചേര്‍ന്ന് കുറുവയെ കച്ചവട കേന്ദ്രമാക്കി മാറ്റുകയാണെന്നും 50 ലക്ഷം രൂപ മുടക്കി നവീകരിച്ച പര്‍ക്കിങ്ങ് എരിയാ നിര്‍മ്മണത്തിലും അഴിമതി നടന്നുവെന്നും ആരോപിക്കുന്നു. ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും എക്കോ ഷോപ്പ്, പാര്‍ക്കിങ്ങ് എരിയും സ്വകാര്യ വ്യക്തിക്കു നല്കിയതുകൊണ്ട് പ്രദേശവാസികള്‍ക്കും ആദിവാസികള്‍ക്കും ലഭിക്കേണ്ട തൊഴിലവസരം നഷ്ടപ്പെടുത്തിയെന്നും സിപിഐ മുട്ടന്ങ്കര ബ്രാഞ്ച് കമ്മിറ്റി കുറ്റപ്പെടുത്തി.
കുറുവ ദ്വീപില്‍ സഞ്ചാരികളെ കടത്തുന്ന രണ്ട് ചങ്ങാടങ്ങള്‍ അപകടാവസ്ഥയിലാണ്. കറുവാദ്വീപ് നാല് മാസം അടഞ്ഞ് കിടന്നിട്ടും ചങ്ങാടം നിര്‍മ്മിക്കുന്നതിന് കുറുവ ഡി.എം.സി നടപടി സ്വീകരിച്ചില്ല. സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള ഒരു നടപടിയും ഡി.എം.സി സ്വീകരിച്ചിട്ടില്ല.
മുമ്പ് അകാരണമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുന്നതിന് പകരം പുതിയ ആളുകളെ നിയമിക്കാന്‍ നീക്കം നടത്തുകയാണ്. നിയമനത്തിലും അഴിമതി നടത്തുന്നതിനും ഇഷ്ടക്കാരെ തിരുകികയറ്റുവാനുമാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സിപിഐ സമരത്തിലാണന്നും ഇവര്‍ പറഞ്ഞു. വനസംരക്ഷണസമതി രൂപികരിച്ചാല്‍ പ്രദേശത്തെ വന്യമൃഗശല്ല്യം കുറയ്ക്കുന്നതിന് സഹായകമാകും. കുറുവ ഡിഎംസിയിലെ ജീവനക്കാര്‍ അഞ്ച് മണി വരെ മാത്രമാണ് ജോലി സ്ഥലത്തുണ്ടാകുക. പ്രദേശവാസികളല്ലാത്ത ഇവര്‍ പിന്നീട് മടങ്ങും. പ്രദേശത്ത് വന്യമൃഗങ്ങള്‍ ഇറങ്ങിയാല്‍ നാട്ടുകരും വനപാലകരുമാണ് സഹായത്തിനുണ്ടാവുക. വനസംരക്ഷണസമതി രൂപീകരിച്ചാല്‍ ടുറിസം പദ്ധതി വിജയകരമായി നടത്തുന്നതിനും വന്യമൃഗങ്ങള്‍ നട്ടിലിറങ്ങുന്നതിന് കാവല്‍ ഏര്‍പ്പെടുത്താനും കഴിയും. വനസംരക്ഷണ സമതി രൂപികരിക്കാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറുവ ദ്വീപിലേക്ക് ബസ് സര്‍വിസ് ആരംഭിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: