കായംകുളം: ആലപ്പുഴ റവന്യൂ ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേള കായംകുളം ഗവ.ബോയ്സ് എച്ച്എസ്എസ്സില്‍ എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ നടക്കുന്നു. എട്ടിന് രാവിലെ 10 മണിക്ക് രജിസ്ട്രേഷന്‍, ഒന്‍പതിന് രാവിലെ 10 മണിക്ക് ബിഎഡ് സെന്റര്‍ ഹാളില്‍ കായംകുളം നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍ മേളയ്‌ക്ക് തിരിതെളിയ്‌ക്കും. 11 സബ്ജില്ലകളില്‍ നിന്ന് വിജയികളായെത്തുന്ന ആറായിരത്തില്‍ പരം വിദ്യാര്‍ഥികള്‍ മേളയില്‍ മാറ്റുരയ്‌ക്കും. പത്തിന് വൈകിട്ട് നാലിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കായംകുളം നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ആര്‍. ഗിരിജ അദ്ധ്യക്ഷയാകും.
















