ചേര്‍ത്തല: ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരെ ശിക്ഷിച്ച കീഴ്‌ക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.
ഇതേത്തുടര്‍ന്ന് പ്രതികളായ കണ്ണങ്കര മന്നത്തുവെളി പ്രജിത്ത്, ബിജു, പ്രദീപ് നിലയത്തില്‍ അനീഷ്, മഠത്തിപ്പറമ്പ്കരി ഷിബു, കരിക്കാട് ഇലഞ്ഞിക്കല്‍ പുഷ്‌ക്കരന്‍, മഠത്തിപ്പറമ്പ് ബൈജു, സാബു എന്നിവരെ മുഹമ്മ എസ്‌ഐ അജയമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. 97 ലായിരുന്നു ആക്രമണം.
മുട്ടത്തിപ്പറമ്പ് കരിക്കാട് മേഖലയില്‍ സിപിഎമ്മുകര്‍ നടത്തിയ അക്രമങ്ങളില്‍ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തിരുന്നു. അക്രമികളെ ഭയന്ന് പ്രദേശവാസികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നു.
ആര്‍എസ്എസ് ജില്ലാ പ്രചാരക് ഷണ്‍മുഖന്‍, കാര്യവാഹ് ഇന്ദ്രസേനന്‍, താലൂക്ക് പ്രചാരക് സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ ഏഴംഗ സംഘം അക്രമത്തില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം.
അന്‍പതോളം പേരടങ്ങിയ സിപിഎമ്മുകാര്‍ ജില്ലാ പ്രചാരക് ഉള്‍പ്പെടെയുള്ളവരെ മെറ്റിലിന് എറിഞ്ഞു വീഴ്‌ത്തിയ ശേഷം ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ആര്‍എസ്എസ് ചേര്‍ത്തല താലൂക്ക് ബൗദ്ധിക് പ്രമുഖായിരുന്ന കെ.ടി. ഷാജിയുടെ വിരലുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടു. പ്രതികളെ കീഴ്‌ക്കോടതി ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സബ്ജയിലിലേക്ക് മാറ്റി.
















