ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ രാഹുല്‍ ദ്രാവിഡിനെയും മഹേന്ദ്ര സിങ് ധോണിയേയും വിമര്‍ശിച്ച് ശ്രീശാന്ത്. തനിക്ക് അവശ്യമുള്ള സമയങ്ങളില്‍ ഇരുവരും തന്നെ പിന്തുണച്ചില്ലെന്നാണ് ശ്രീശാന്ത് വിമര്‍ശിച്ചിരിക്കുന്നത്.
തന്നെ നന്നായി അറിയുന്ന രാഹുല്‍ തനിക്ക് വേണ്ട പിന്തുണ നല്‍കിയില്ല. ധോണിക്ക് തന്റെ അവസ്ഥ കാണിച്ച് സന്ദേശം അയച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്നും ശ്രീശാന്ത് റിപ്പബ്ലിക്ക് ടിവിയോട് സംസാരിക്കവെ വ്യക്തമാക്കി.
ഒത്തുകളി കേസുമായി ബന്ധപ്പെട്ട് 10 മുന്‍നിര ഇന്ത്യന്‍ താരങ്ങളില്‍ ആറോ അതിലധികമോ വരുന്ന താരങ്ങള്‍ ദല്‍ഹി പോലീസിന്റെ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. മറ്റുള്ള ആറ് പേരുടേയും പേരുകള്‍ പുറത്ത് വന്നിരുന്നെങ്കില്‍ അത് കളിയെ തന്നെ ബാധിക്കുമായിരുന്നെന്നും ശ്രീശാന്ത് പറയുന്നു.
















