ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ ഗുജറാത്തിൽ വ്യോമതാവളം നിർമ്മിക്കുന്നു. ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ ദീസയിലാണ് വ്യോമസേനക്കു വേണ്ടി പുതിയ എയര്‍ ബേസ് നിർമ്മിക്കുന്നത്.
പാക് അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് ദീസ. ദീസയില്‍ പുതിയ വ്യോമതാവളം വരുന്നതോടെ സൈനിക വിമാനങ്ങള്‍ക്ക് ഏറെ ദൂരമുള്ള രാജസ്ഥാനിലെ ബാര്‍മര്‍ എയര്‍ ഫോഴ്സ് സ്റ്റേഷനില്‍ ഇറക്കാതെ പാക് അതിത്തിക്കടുത്ത് ലാന്‍ഡ് ചെയ്യാം.
പ്രദേശത്ത് പാക് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് പുതിയ വ്യേമതാവളം ഒരുക്കാന്‍ പ്രതിരോധ വകുപ്പ് ഒരുങ്ങുന്നത്. കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബറില്‍ നിര്‍മല സീതാരാമന്‍ ഗുജറാത്തിലെ ജാംനഗറില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പദ്ധതിയെ കുറിച്ച് വ്യോമസേന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
വര്‍ഷങ്ങളായി ഫയലിലായിരുന്ന പദ്ധതിയായിരുന്ന ദീസയിലെ വ്യോമതാവളം. നിര്‍മല സീതാരാമന്‍ പ്രതിരോധ വകുപ്പ് ഏറ്റെടുത്തതോടെ പദ്ധതി വീണ്ടും പരിഗണിക്കപ്പെട്ടിരിക്കുന്നു. ഗുജറാത്തില്‍ നിലവില്‍ സൗരാഷ്‌ട്രയിലും കച്ചിലും വ്യോമതാവളങ്ങളുണ്ട്
















