തിരുവനന്തപുരം: ഓരോ ദിവസവും നഷ്ടത്തിലേക്ക് പോകുന്ന കെഎസ്ആര്‍ടിസിയില്‍ ലക്ഷങ്ങളുടെ ശമ്പളത്തില്‍ താത്കാലിക നിയമനത്തിന് വിജ്ഞാപനം ഇറക്കി. ഒന്നര ലക്ഷത്തിന്റെയും ഒരു ലക്ഷത്തിന്റെയും രണ്ട് വീതവും 75000 ന്റെ ഒന്നും തസ്തികയിലേക്കാണ് ഗതാഗത വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഫിനാന്‍സ് അഡ്മിന്‌സ്‌ട്രേഷന്‍ ജനറല്‍ മാനേജര്‍, ടെക്‌നിക്കല്‍ ജനറല്‍ മാനേജര്‍ ഒഴിവുകളിലേക്കാണ് ഒന്നര ലക്ഷം ശമ്പളം. ഓപ്പറേഷന്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്കും ടെക്‌നിക്കല്‍ ഡെപപ്യൂട്ടി ജനറല്‍ മാനേജര്‍ക്കും ഒരു ലക്ഷവും ചാര്‍ട്ടേഡ് അക്കൗണ്ടിന് 75000വുമാണ് ശമ്പളം നിശ്ചയിച്ചിരക്കുന്നത്.
പ്രവൃത്തിപരിചയവും പ്രാഗത്ഭ്യവും അനുസരിച്ച് ശമ്പളം ഉയര്‍ത്തി നല്‍കും. മൂന്നുവര്‍ഷമാണ് കാലാവധിയെങ്കിലും അഞ്ചുവര്‍ഷം വരെ നീട്ടും.
വിശിഷ്ട യോഗ്യതയുള്ളവര്‍ക്ക് പ്രായപരിധിയിലും പ്രവൃത്തി പരിചയത്തിലും ഇളവുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവര്‍ക്കും അപേക്ഷിക്കാമെന്നും കഴിഞ്ഞദിവസം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
















