തിരുനെല്‍വേലി: തമിഴ്‌നാട് മുഖ്യമന്ത്രി, തിരുനെല്‍വേലി കളക്ടര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെ മോശമായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരച്ചു എന്നാരോപിച്ച് കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു.
കര്‍ഷക ആത്മഹത്യയുമായി ബന്ധപ്പെട്ട് കാര്‍ട്ടൂണ്‍ വരച്ച ജി. ബാലകൃഷ്ണന്‍
(ബാല) ആണ് അറസ്റ്റിലായത്. തീ കൊളുത്തി ആത്മഹത്യ ചെയ്യുന്ന കുഞ്ഞിനെ നോക്കി വസ്ത്രമൊന്നും ധരിക്കാതെ നില്‍ക്കുന്ന മുഖ്യമന്ത്രി പളനിസ്വാമി, കളക്ടര്‍ സന്ദീപ് നന്ദുരി, പോലീസ് കമ്മീഷണര്‍ എന്നിവരെയാണ് ബാല ചിത്രീകരിച്ചത്. ഇവര്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്‌ക്കുന്നതായും വരച്ചിട്ടുണ്ട്.
രോഷം അടക്കാനാവാതെ വരച്ചത് എന്ന കുറിപ്പോടെ ഒക്‌ടോബര്‍ 24ന് ഈ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ ബാല പോസ്റ്റ് ചെയ്തു. തലേന്ന് തിരുനെല്‍വലി കളക്ടറേറ്റിനു മുന്നില്‍ നാലംഗ കുടുംബം തീ കൊളുത്തിയതിലുള്ള കാര്‍ട്ടൂണിസ്റ്റിന്റെ പ്രതികരണമായിരുന്നു ഇത്. ലക്ഷക്കണക്കിനാളുകള്‍ ഇത് കണ്ടു, 38,000 പേര്‍ ഷെയര്‍ ചെയ്തു.
കളക്ടറുടെ പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ബാലയെ അറസ്റ്റ് ചെയ്തത്. താന്‍ കാര്‍ട്ടൂണുകള്‍ക്ക് എതിരല്ല, എന്നാല്‍, മുഖ്യമന്ത്രിയും രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങി ഒന്നും ചെയ്യാതിരിക്കുന്നുവെന്ന ധാരണ ജനങ്ങള്‍ക്കു നല്‍കുന്നത് അംഗീകരിക്കാനാകില്ല, പരാതി കൊടുത്തത് ന്യായീകരിച്ച് കളക്ടര്‍ പറഞ്ഞു.
ബാല വരച്ച കാര്‍ട്ടൂണ്‍ കാണാം
ஆமா.. இந்த கார்ட்டூன் ஆத்திரத்தின் உச்சத்தில் தான் வரைந்தேன்.
Posted by Cartoonist Bala on Tuesday, October 24, 2017
















