പരിയാരം: കണ്ണൂര്‍ മണ്ടൂരില്‍ ബസ്സപകടത്തില്‍ അഞ്ചു പേര്‍ മരിച്ച സംഭവത്തില്‍, മനഃപൂര്‍വമുള്ള നരഹത്യാക്കുറ്റത്തിനു ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കും. അപകടമുണ്ടാക്കിയ വിഘ്‌നേശ്വര ബസിലെ ഡ്രൈവര്‍ രുധീഷ് (25) കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയിരുന്നു.
ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ടൂര്‍ പള്ളിക്കു സമീപമായിരുന്നു അപകടം. പഴയങ്ങാടിയിലേക്കു പോവുകയായിരുന്ന പൂമാല ബസ് ടയര്‍ പഞ്ചറായി നിര്‍ത്തിയിട്ടപ്പോള്‍, അതില്‍നിന്നു പുറത്തിറങ്ങി അടുത്ത ബസ് കാത്തുനില്‍ക്കുകയായിരുന്നവര്‍ക്കിടയിലേക്കു വിഘ്‌നേശ്വര ബസ് പാഞ്ഞു കയറുകയായിരുന്നു.
ബസ് കേടായ വിവരം പിന്നാലെ വന്നിരുന്ന വിഘ്‌നേശ്വര വിളിച്ചു പറഞ്ഞിരുന്നുവെന്നാണു ജീവനക്കാരുടെ മൊഴി. എന്നാല്‍ ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ ശ്രമിച്ചില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
















