ന്യൂദല്‍ഹി: കള്ളപ്പണവേട്ടയുടെ ഭാഗമായി പ്രഖ്യാപിച്ച നോട്ട് റദ്ദാക്കലിന്റെ ഒന്നാം വാര്‍ഷികം ബിജെപി കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കും. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷാ മുതിര്‍ന്ന നേതാക്കളുമായും കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
മുഴുവന്‍ സംസ്ഥാനങ്ങളിലും കള്ളപ്പണത്തിനെതിരെ ബിജെപി പരിപാടികള്‍ സംഘടിപ്പിക്കും. കേന്ദ്രമന്ത്രിമാരും ദേശീയ നേതാക്കളും പങ്കെടുുക്കും. നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഗുജറാത്തിലെ പരിപാടികളില്‍ സംബന്ധിക്കും. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് റാലികളിലും നോട്ട് റദ്ദാക്കല്‍ പ്രധാന നടപടിയായി മോദി ഉയര്‍ത്തിക്കാട്ടിയിരുന്നു. അന്നേ ദിവസം കരിദിനമായി ആചരിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
















