പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ തോല്‍വിയറിയാതെ പിഎസ്ജിയുടെ കുതിപ്പ്. ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം കിരീടം വീണ്ടെടുക്കാനൊരുങ്ങുന്ന പിഎസ്ജി ലീഗില്‍ പരാജയമറിയാതെ 12 മത്സരങ്ങള്‍ പിന്നിട്ടു. ഇന്നലെ നടന്ന കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആംഗേഴ്‌സിനെ തകര്‍ത്തു.
ഇരട്ടഗോളുകളുമായി എംബാപ്പെ, എഡിസണ്‍ കവാനി എന്നിവര്‍ ടീമിന്റെ വിജയശില്പികളായി. 12 മത്സരങ്ങളില്‍ നിന്ന് 10 ജയവും രണ്ട് സമനിലയുമടക്കം 32 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള മൊണാക്കോയേക്കാള്‍ നാല് പോയിന്റിന്റെ ലീഡ് അവര്‍ക്കുണ്ട്.
5, 84 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഗോളുകളെങ്കില്‍ 30, 60 മിനിറ്റുകളിലാണ് കവാനി നിറയൊഴിച്ചത്. ഇതോടെ കവാനി ലീഗില്‍ 100 ഗോളുകളെന്ന നാഴികക്കല്ലും പിന്നിട്ടു. 14-ാം മിനിറ്റില്‍ ഡ്രാക്‌സലര്‍ മറ്റൊരു ഗോള്‍ നേടി.
മറ്റൊരു മത്സരത്തില്‍ മൊണാക്കോ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ഗ്വിന്‍ഗാംപിനെ തകര്‍ത്തു. മൊണാക്കോയ്‌ക്ക് 12 കളികളില്‍ നിന്ന് 28 പോയിന്റുമായി രണ്ടാമത്. മൂന്നാമതുള്ള നാന്റസ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടൗലൗസിനെയും കീഴടക്കി.
മറ്റ് മത്സരങ്ങളില്‍ മോണ്ട്‌പെല്ലിയര്‍-അമിനെസെ കളി 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍ ട്രോയെസ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സ്ട്രാസ്ബര്‍ഗിനെ തകര്‍ത്തു.
















