ഹോ ചിമിന്‍ സിറ്റി (വിയറ്റ്‌നാം): ഇന്ത്യയുടെ എല്‍. സരിതാദേവി, സോണിയ ലാതര്‍ എന്നിവര്‍ ഏഷ്യന്‍ വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ ഉറപ്പിച്ചു. ഇരുവരും തങ്ങളുടെ വിഭാഗത്തില്‍ സെമിയില്‍ പ്രവേശിച്ചതോടെയാണ് മെഡല്‍ ഉറപ്പിച്ചത്.
64 കി.ഗ്രാം വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക-ഏഷ്യന്‍ ജേത്രിയായ സരിതാദേവി ഉസ്ബക്കിസ്ഥാന്റെ മഫ്തുനാഖന്‍ മെലെയ്‌വയെ പരാജയപ്പെടുത്തിയാണ് സരിതാദേവി സെമിയിലെത്തിയത്.
57-ാം കി.ഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേത്രി സോണിയത കസാക്കിസ്ഥാന്റെ നാസിം ഇച്ച്ഷനോവയെ ഇടിച്ചിട്ടാണ് അവസാന നാലിലെത്തിയത്. അതേസമയം 51 കി.ഗ്രാം വിഭാഗത്തില്‍ നീരജ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
കഴിഞ്ഞ ദിവസം ഒളിമ്പിക്‌സ് മെഡല്‍ ജേത്രി മേരി കോം, പ്രിയങ്ക ചൗധരി, ശിക്ഷ എന്നിവര്‍ സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചിരുന്നു.
















