ബാലുശ്ശേരി (കോഴിക്കോട്): അടുത്ത വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരത്തിനുശേഷം പള്ളികളില്‍ കലാപത്തിന് ആളെക്കൂട്ടുന്നുണ്ടെന്നും കരുതിയിരിക്കണമെന്നും ആവശ്യപ്പെട്ടുള്ള സിപിഎം ബാലുശ്ശേരി ഏരിയാ സെക്രട്ടറിയും മുന്‍ പനങ്ങാട് ഗ്രാമപഞ്ചായത്ത്് പ്രസിഡണ്ടുമായ ഇസ്മയില്‍ കുറുമ്പൊയിലിന്റെ ഫേസ് ബുക്ക് പോസ്റ്റ് ആഹ്വാനം വിവാദമാകുന്നു.
ഇന്നലെ രാവിലെ 11.43 നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്്. സോഷ്യല്‍ മീഡിയയിലൂടെ സംഭവം വിവാദമായതോടെ സിപിഎം നേതാവ് രണ്ട് തവണ പോസ്റ്റ് തിരുത്തി. മുസ്ലീംലീഗിന് സ്വാധീനമുള്ള പള്ളികളില്‍ എന്നും കുറിപ്പില്‍ ചേര്‍ത്തിരുന്നു.കേരളത്തില്‍ നിന്നും ഐഎസിലേക്കുള്ള റിക്രൂട്ട്‌മെന്റിന് മുസ്ലിംലീഗ് അച്ചാരം വാങ്ങിയെന്നാണ് മറ്റൊരു പോസ്റ്റിലുള്ളത്.
സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അപകടകരമായ പോസ്റ്റാണിതെന്നും എന്‍ഐഎ അന്വേഷിക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ ഒന്നടങ്കം അപമാനിക്കുന്നതാണ് പോസ്റ്റെന്ന് ന്യൂനപക്ഷമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. നാട്ടില്‍ കലാപം അഴിച്ചുവിടാനുള്ള സിപിഎമ്മിന്റെ ശ്രമമാണ് സംഭവത്തിനു പിന്നിലെന്ന് ഹിന്ദുഐക്യവേദി ആരോപിച്ചു.
















