ചങ്ങനാശേരി: കച്ചവട ലാക്കില്ലാതെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തുന്ന സംഘടനയാണ് എന്‍എസ്എസ് എന്ന് മന്ത്രി ജി. സുധാകരന്‍. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ചരിത്രത്തില്‍ അഴിമതി ആരോപണമൊന്നും ഉണ്ടായിട്ടില്ലെന്ന് പെരുന്നയില്‍ മന്നം ട്രോഫി കലാകായികമേളയില്‍ കലാമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സമുദായാചാര്യന്‍ മന്നത്ത് പത്‌നാഭന്റെ ആദര്‍ങ്ങള്‍ പിന്‍തുടരുന്നത് കൊണ്ടാണ് ഇത്തരം നിലപാടെടുക്കാന്‍ സംഘടനയ്‌ക്ക് കഴിയുന്നത്. ആദ്യം മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതനിരപേക്ഷത കാത്തുകൊണ്ടാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍എസ്എസ്.പ്രസിഡന്റ് പി. എന്‍. നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷനായി. എന്‍എസ്എസ് സ്‌കൂള്‍സ് ജനറല്‍ മാനേജര്‍ ഡോ. ജഗദീശ്ചന്ദ്രന്‍, മന്നം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ സി. ആര്‍. സുരേഷ്, ജനറല്‍ കണ്‍വീനര്‍ സി. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.
സമ്മേളനത്തിന് മുന്നോടിയായി മന്നം സമാധിയില്‍ നിന്ന് സമ്മേളനവേദിയിലേയ്‌ക്ക് ഭദ്രദീപഘോഷയാത്ര നടന്നു. ഘോഷയാത്രയുടെ ഭദ്രദീപം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ തെളിച്ചു നല്‍കി.
















