ഇടുക്കി: തുലാമഴയെത്തിയതോടെ സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന് കീഴിലുള്ള സംഭരണികളിലെ ജലശേഖരം ഉയരുന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം പ്രധാനപ്പെട്ട 16 ജലസംഭരണികളിലെ ജലശേഖരം 72 ശതമാനമായി ഉയര്‍ന്നു. 2985.237 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാതിപ്പിക്കാനാവശ്യമായ വെള്ളമാണിത്. 2016നേക്കാള്‍ 830.553 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം നിലവില്‍ സംഭരണികളില്‍ കൂടുതലുണ്ട്.
ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2373.48 അടിയായി ഉയര്‍ന്നു, 67.367 ശതമാനം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 24 ശതമാനം കൂടുതലാണിത്. 1447.049 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് സംഭരണിയിലാകെയുള്ളത്. പമ്പ, കക്കി സംഭരണികളില്‍ 76 ശതമാനം വെള്ളമുള്ളപ്പോള്‍ ഇത് ഉപയോഗിച്ച് 583.793 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം.
സംസ്ഥാനത്താകെ 16.2294 ദശലക്ഷം യൂണിറ്റ് വൈദ്യുതി ശനിയാഴ്ച ഉത്പാദിപ്പിച്ചപ്പോള്‍ ഉപഭോഗം 65.7939 ആയിരുന്നു. 41.4386 ദശലക്ഷം യൂണിറ്റ് കേന്ദ്രവിഹിതം ലഭിച്ചപ്പോള്‍ ബാക്കിയുള്ളത് പുറത്ത് നിന്ന് വാങ്ങിയതാണ്.
















