ആലപ്പുഴ: സംസ്ഥാനത്ത് ഹൃദ്രോഗം വ്യാപകമായ സാഹചര്യത്തില്‍ ഒരു വര്‍ഷം നീളുന്ന ബോധവത്കരണ പരിപാടികള്‍ക്ക് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്റര്‍(സിഎസ്‌ഐകെ) തുടക്കം കുറിച്ചു.
പദ്ധതിയുടെ ഉദ്ഘാടനം സംഘടനയുടെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. സിഎസ്‌ഐകെ സംസ്ഥാന പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷനായി. ലോകത്തിലെ 60 ശതമാനം ഹൃദ്രോഗ ബാധിതര്‍ ഇന്ത്യയിലാണെന്നും, രോഗ വ്യാപനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നുവെന്നുമുള്ള ഗുരുതരമായ സാഹചര്യമാണ് നേരിടാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ അവതാരകനായി ചിത്രീകരിച്ച മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ബോധവത്കരണ വീഡിയോയുടെ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു. ഡോ. കെ.ശിവപ്രസാദ്, ഡോ. രാജു ജോര്‍ജ്ജ്, ഡോ.ശ്യാം എന്‍,ഡോ.ഗഗന്‍ വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.
















